Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തുകൊണ്ടാണ് ആളുകള്‍ പേടിയുണ്ടാക്കുന്ന സിനിമകള്‍ കാണാന്‍ താല്‍പര്യപ്പെടുന്നത്

എന്നാല്‍ പഠനങ്ങള്‍ പറയുന്നത് ഇത്തരത്തില്‍ ഹോറര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടെന്നാണ്.

Why do people like to watch scary movies

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 27 ജൂലൈ 2025 (10:44 IST)
ഇന്ന് ഒരുപാട് ഹൊറര്‍ ചിത്രങ്ങള്‍ നമുക്ക് കാണാനാകും. ഇത്തരം ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണം ചുരുക്കമല്ല. ഹൊറര്‍ ത്രില്ലറുകള്‍ ആണ് കൂടുതലും ഇന്നത്തെ സമൂഹത്തിലെ ആളുകള്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് ഇത്തരത്തില്‍ ഹോറര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടെന്നാണ്. 
 
പേടിയെന്നത് ഒരു മനുഷ്യനെ ദുര്‍ബലനാക്കുകയും അദ്ദേഹത്തിന്റെ മാനസിക നിലയെ തന്നെ അത് ദോഷമായി ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ സിനിമ കാണുമ്പോള്‍ ഇത്തരം ഭയങ്ങളെ നിയന്ത്രിച്ചു കൊണ്ടു പോവുകയാണ് ആളുകള്‍ ചെയ്യുന്നത്. ഇത് ആളുകളില്‍ ഒരുതരം ത്രില്ലിംഗ് എക്‌സ്പീരിയന്‍സ് ആണ് ഉണ്ടാക്കുന്നത്. ഇതുതന്നെയാണ് ആളുകളെ കൂടുതലായി ഹൊറര്‍ ചിത്രങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നത്. 
 
അതുപോലെതന്നെ ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സാമൂഹ്യപരമായ ബന്ധങ്ങള്‍ വളരെ ആവശ്യമാണ്. ഹൊറര്‍  സിനിമകള്‍ കാണുന്നവരില്‍ ഇത്തരം സാമൂഹിക ബന്ധങ്ങള്‍ കൂടുതലാണ് എന്തെന്നാല്‍ അവര്‍ തങ്ങളുടെ എക്‌സ്പീരിയന്‍സുകള്‍ പരസ്പരം പങ്കുവയ്ക്കുന്നതിന് വേണ്ടി ഇത്തരത്തിലുള്ള ആളുകളുമായി സാമൂഹികമായി ഇടപഴകുന്നു. കഴിഞ്ഞ കോവിഡ് സമയത്ത് ധാരാളം ഹൊറര്‍ ചിത്രങ്ങള്‍ കണ്ട ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ചു മെന്റലി സ്‌ട്രോങ്ങ് ആണെന്നാണ് ഡെ•ാര്‍ക്കിലെ ഒരു യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ നോണ്‍-വെജ് ചേരുവകള്‍ അടങ്ങിയിട്ടുണ്ടോ? എങ്ങനെ മനസ്സിലാക്കാം