കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയാല്‍ സംഭവിക്കാവുന്നത്... !

തിങ്കള്‍, 24 ജൂണ്‍ 2019 (18:54 IST)
മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ അതിന്‍റെ എല്ലാ പരിധികളും കടന്ന് മുന്നോട്ടുപോകുകയാണ്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എന്തിന് കുളിക്കുമ്പോള്‍ പോലും ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഇന്നത്തെ തലമുറ. എന്തായാലും ബാത്‌റൂമില്‍ പോകുമ്പോള്‍ ഫോണും കൊണ്ടുപോയാല്‍ ചില അപകടങ്ങളൊക്കെയുണ്ട് എന്നത് മനസിലാക്കിയിരിക്കുന്നത് നല്ലതാണ്.
 
കുളിമുറിയിലെ വെള്ളത്തിന്‍റെ സാന്നിധ്യം മൊബൈലില്‍ നിന്ന് ഷോക്കേല്‍ക്കുവാനുള്ള സാധ്യത സൃഷ്ടിക്കുന്നുണ്ട്. കുളിക്കുന്നതിനിടയില്‍ ഫോണ്‍ ചെയ്യുകയോ സംസാരിക്കുകയോ ചെയ്യാന്‍ പാടില്ല.
 
സമീപകാലത്തുണ്ടായ ഒരു സംഭവം ദാരുണമാണ്. അമേരിക്കയിലെ ലബ്ബോക്കില്‍ കുളിമുറിയിലെ ബാത്ത് ടബ്ബില്‍ കുളിക്കവേ ടീനേജുകാരി ഷോക്കേറ്റുമരിച്ചു. മൊബൈല്‍ ഫോണില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റായിരുന്നു മരണം.
 
കുളിമുറിയില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി കുത്തിയിട്ടശേഷം കോള്‍ ചെയ്യവേയാണ് പെണ്‍കുട്ടിക്ക് ഷോക്കേറ്റതെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഇത്തരം അപകടങ്ങള്‍ തീര്‍ത്തും നിര്‍ഭാഗ്യകരവും ഒഴിവാക്കാന്‍ സാധിക്കുന്നതുമാണ്.
 
മൊബൈല്‍ ഫോണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു സംഗതിയാണെങ്കില്‍ കൂടി അതിന്‍റെ ഉപയോഗം അവശ്യഘട്ടങ്ങളിലേക്ക് ചുരുക്കുകയാണ് ഏറ്റവും അഭികാമ്യം. അല്ലെങ്കില്‍ ഇത്തരം അപകടങ്ങള്‍ക്ക് വഴിവയ്ക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ശരീരഭാരം കുറയ്‌ക്കണോ ?; ഇത് മാത്രം ശ്രദ്ധിച്ചാല്‍ മതി!