Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ മാസങ്ങളിലാണ് നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നത്; കാരണം ഇതാണ്

സീസണല്‍ മുടി കൊഴിച്ചില്‍ എന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്

hair

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (11:57 IST)
hair
വര്‍ഷത്തിലെ ചില സമയങ്ങളില്‍ നിങ്ങളുടെ തലമുടി കൂടുതല്‍ കൊഴിയുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? സീസണല്‍ മുടി കൊഴിച്ചില്‍ എന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്, വര്‍ഷത്തിലെ ചില സമയങ്ങളില്‍, പ്രത്യേകിച്ച് വേനല്‍ക്കാലത്തും ശരത്കാലത്തും മുടി പതിവിലും കൂടുതല്‍ കൊഴിയുന്നു. മുടിയിഴകളെക്കുറിച്ചും ചിന്തിക്കുന്നതിനുമുമ്പ്, ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നും വര്‍ഷം മുഴുവനും നിങ്ങളുടെ മുടി എങ്ങനെ ആരോഗ്യകരമായി നിലനിര്‍ത്താമെന്നും നമുക്ക് മനസ്സിലാക്കാം. അതിനായി ആദ്യം മുടി വളര്‍ച്ചാ ഘട്ടങ്ങള്‍ മനസ്സിലാക്കാം. മുടി വളര്‍ച്ചയ്ക്ക് 3 ഘട്ടങ്ങളാണ് ഉള്ളത്. 
1) അനജെന്‍ (വളര്‍ച്ചാ ഘട്ടം): ഈ ഘട്ടത്തില്‍ സജീവമായി മുടി വളര്‍ച്ച ഉണ്ടാകും. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് ഈ ഘട്ടം.
2)കാറ്റജെന്‍ (പരിവര്‍ത്തന ഘട്ടം): വളര്‍ച്ച നിലയ്ക്കുന്ന ഹ്രസ്വ ഘട്ടമാണിത്.
3)ടെലോജന്‍ (വിശ്രമിക്കുന്ന/കൊഴിയുന്ന ഘട്ടം): ഈ ഘട്ടമാകുമ്പോള്‍  മുടി കൊഴിഞ്ഞുപോകുന്നു.
 
സാധാരണയായി, ഏകദേശം 85-90% മുടികളും അനജെനിലാണ്, അതേസമയം 10-15% മുടി കള്‍ ടെലോജനിലുമാണ്. എന്നാല്‍ സീസണല്‍ ഷിഫ്റ്റുകളില്‍, കൂടുതല്‍ രോമങ്ങള്‍ ഒരേസമയം ടെലോജനില്‍ പ്രവേശിക്കുകയും  രോമങ്ങള്‍ കൊഴിയുന്നത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഡെര്‍മറ്റോളജി എന്ന ജേണലില്‍ 2009-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം 800-ലധികം സ്ത്രീകളെ പരിശോധിച്ചപ്പോള്‍, വേനല്‍ക്കാലത്തും ശരത്കാലത്തിന്റെ തുടക്കത്തിലുമാണ് ഏറ്റവും കൂടുതല്‍ കൊഴിയുന്നത് എന്ന് റിപ്പോര്‍ട്ട് ചെയ്തു. വേനല്‍ക്കാലത്തും ശരത്കാലത്തിന്റെ തുടക്കത്തിലും ടെലോജന്‍ മുടിയുടെ അളവ് വര്‍ദ്ധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. വേനല്‍ക്കാലത്തിന്റെ അവസാനത്തില്‍ ഇത് അതിന്റെ ഉച്ചസ്ഥായിയിലെത്തി, ശരത്കാലത്തോടെ കൂടുതല്‍ കൊഴിച്ചിലിലേക്ക് മാറുന്നു.
 
സൂര്യതാപം, വേനല്‍ക്കാലത്തെ അള്‍ട്രാവയലറ്റ് എക്‌സ്‌പോഷര്‍ എന്നിവ മുടിയെ വിശ്രമ ഘട്ടത്തിലേക്ക് തള്ളിവിടുകയും ശരത്കാലത്ത് കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും. മഴക്കാലത്ത് ഈര്‍പ്പവും മലിനീകരണവും തലയോട്ടിയിലെ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്നു, കാരണം മഴവെള്ളം, വിയര്‍പ്പ്, എണ്ണ അടിഞ്ഞുകൂടല്‍ എന്നിവ ഫോളിക്കിളുകള്‍ അടയുന്നതിനും പൊട്ടുന്നതിനും കാരണമാകും. ശൈത്യകാലത്ത് വരണ്ടതും തണുത്തതുമായ കാലാവസ്ഥ നിങ്ങളുടെ തലയോട്ടിയും മുടിയും വരണ്ടതാക്കുകയും പൊട്ടുന്നതിനും കൊഴിച്ചിലിനും കാരണമാവുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിശുക്കളില്‍ 'വിന്റര്‍ കില്ലര്‍' കേസുകള്‍ വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍, മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാന വില്ലന്‍ ചുമ ലക്ഷണങ്ങള്‍