മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; കൊലപാതകത്തിന് പിന്നിൽ സിപിഐയെന്ന് ലീഗ്
ആശുപത്രിയിൽ എത്തിച്ചെങ്കിലും സഫീറിനെ രക്ഷിക്കാൻ കഴിഞ്ഞില്ല
Publish Date: Mon, 26 Feb 2018 (07:55 IST)
Updated Date: Mon, 26 Feb 2018 (07:57 IST)
പാലക്കാട് മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. സ്ഥലത്തെ മുസ്ലിം ലീഗ് കൗണ്‍സിലർ സിറാജുദ്ദീന്റെ മകൻ സഫീർ (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ മൂന്നംഗസംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്.
പരിക്കേറ്റ സഫീറിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നില്‍ സിപിഐയെന്ന് ലീഗ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് നിയോജക മണ്ഡലത്തില്‍ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രദേശത്ത് അടുത്തിടെ ലീഗ്- സി.പി.ഐ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സഫീറിന്റെ കൊലപാതകമെന്നാണ് സൂചന. സഫീറിനും കുടുംബത്തിനും നേരെ നേരത്തേയും ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി കഴിഞ്ഞു.