Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുപ്പത് കഴിഞ്ഞ സ്‌ത്രീകൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!

മുപ്പത് കഴിഞ്ഞ സ്‌ത്രീകൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!
, തിങ്കള്‍, 28 ജനുവരി 2019 (14:34 IST)
ആരോഗ്യ കാര്യങ്ങളിൽ സ്‌ത്രീകൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. വിവാഹം കഴിഞ്ഞ് കുട്ടികളും ഭർത്താവുമായി കഴിയുന്ന സ്‌ത്രീകളാണ് ആരോഗ്യം നോക്കുന്നതിൽ പരാജയപ്പെടുന്നത്. മുപ്പത് കഴിഞ്ഞ സ്‌ത്രീകൾ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം എന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ ഇങ്ങനെ പറയുന്നതിൽ കാര്യമുണ്ട്.
 
ഇവർ കുറേ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഉറക്കം, വ്യായാമം, ഇരുന്നുള്ള ജോലി, വെള്ളം കുടിക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ സ്‌ത്രീകൾ ശ്രദ്ധനൽകേണ്ടത് അത്യാവശ്യമാണ്. വ്യായാമം കുറയുന്നതിലൂടെ മുപ്പത് കഴിഞ്ഞ സ്‌ത്രീകളിലാണ് കൂടുതലായും രോഗങ്ങൾ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ദിവസവും ഒരു 15 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം.
 
8-9 മണിക്കൂര്‍ വരെ കമ്പ്യൂട്ടറിന്‍റെ മുമ്പില്‍ ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളും ശ്രദ്ധിക്കണം. ഇടയ്‌ക്ക് നടക്കുന്നത് നല്ലതാണ്. കുറഞ്ഞത് ഒരു എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം. അതുപോലെ തന്നെ ആരോഗ്യമുളള ശരീരത്തിന് വെള്ളം അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്തരത്തില്‍ വെള്ളം കുടിക്കാതിരുന്നാല്‍ ശരീരത്തിലെ ഊര്‍ജ്ജം നഷ്ടമാവുകയും വ്യക്ക രോഗം വരെ വരാനുളള സാധ്യതയും ഏറെയാണ്. ദിവസവും എട്ട് ഗ്ലാസ് എങ്കിലും വെള്ളം കുടിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോയ്‌ലെറ്റിലും സ്മാർട്ട്‌ഫോൺ ഉപയോഗം, ഈ രോഗങ്ങൾ പിടിമുറുക്കിയേക്കാം