Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡെങ്കിപ്പനിയെ തിരിച്ചറിയാം

ഡെങ്കിപ്പനിയെ തിരിച്ചറിയാം
, തിങ്കള്‍, 2 ജൂലൈ 2018 (14:25 IST)
മഴക്കാലത്ത് നമ്മുടെ നാട്ടിൽ പടർന്നു പിടിക്കാറുള്ള ഒരു അസുഖമാണ് ഡെങ്കിപ്പനി. എന്താണ് ഡെങ്കിപ്പനി എന്നും എങ്ങനെയാണ് ഇത് തിരിച്ചറിയുക എന്നതും വളരെ പ്രധാനമാണ്. ഡെങ്കിപ്പനി കണ്ടെത്താൻ വൈകിയാൽ മരണത്തിനു തന്നെ കാരണമായേക്കാം. അതിനാൽ ഡെങ്കിപ്പനിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്
 
ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ വിഭാഗത്തിൽ പെടുന്ന കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പകൽ സമയത്താണ് ഈ കൊതുകൾ കടിക്കാറുള്ളത് എന്നതിനാൽ പകൽ സമയങ്ങളിൽ കൊതുക് കടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
 
ഡെങ്കിയുടെ വൈറസ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ 10 ദിവസത്തിനകം രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. കടുത്ത പനി, തല വേദന സന്ധികളിൽ വേദന, കടുത്ത ക്ഷീണവും ചർദിദിയും, കണ്ണുനു പിറകിലെ വേദന എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്ന പൊട്ടുകളും രൂപപ്പെട്ടേക്കാം.
 
എല്ലാ പനിയും മേലുവേദനയും  ഡെങ്കിപ്പനി ആവണം എന്നില്ല. എങ്കിലും പനി വന്നാൽ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടുക. ശരീരത്തിന്റെ ക്ഷീണം വിട്ടുമാറുന്നില്ലെങ്കിൽ രക്ത പരിശോധ നടത്തി ഡെങ്കി ഇല്ലാ എന്ന് ഉറപ്പു വരുത്തുക. അഥവ ഡെങ്കി സ്ഥിരീകരിച്ചാൽ ആശുപത്രിയിൽ ചികിത്സ തേടി പൂർണ്ണമായി വിശ്രമിക്കുക.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണവും ലൈംഗികതയും തമ്മിൽ ബന്ധം !