Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്യാസിനുള്ള മരുന്ന് ഇടയ്ക്കിടെ കഴിക്കുന്ന ശീലമുണ്ടോ?

ഓരോരുത്തരിലും ഹൈഡ്രോ ക്ലോറിക്ക് ആസിഡിന്റെ അംശം കുറയുന്നത് വ്യത്യസ്തമായ കാരണങ്ങളാല്‍ ആയിരിക്കും

ഗ്യാസിനുള്ള മരുന്ന് ഇടയ്ക്കിടെ കഴിക്കുന്ന ശീലമുണ്ടോ?

രേണുക വേണു

, ചൊവ്വ, 31 ഡിസം‌ബര്‍ 2024 (13:00 IST)
വയറിനുള്ളില്‍ ഹൈഡ്രോ ക്ലോറിക്ക് ആസിഡിന്റെ അളവ് കുറയുന്നതാണ് അസിഡിറ്റിക്ക് പ്രധാന കാരണം. അസിഡിറ്റി രൂപപ്പെടുമ്പോള്‍ നെഞ്ചെരിച്ചിലും വയറിനുള്ളില്‍ അസ്വസ്ഥതയും തോന്നുന്നു. അസിഡിറ്റിക്ക് താല്‍ക്കാലികമായി മരുന്ന് കഴിക്കുന്ന ശീലം ഉണ്ടെങ്കില്‍ അത് ഒഴിവാക്കണം. 
 
ഓരോരുത്തരിലും ഹൈഡ്രോ ക്ലോറിക്ക് ആസിഡിന്റെ അംശം കുറയുന്നത് വ്യത്യസ്തമായ കാരണങ്ങളാല്‍ ആയിരിക്കും. ഉത്കണ്ഠ, വെപ്രാളം എന്നിവ ഉള്ളവരില്‍ മാനസിക സമ്മര്‍ദ്ദം കാണപ്പെടുകയും തത്ഫലമായി ഹൈഡ്രോ ക്ലോറിക്ക് ആസിഡ് പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യുന്നു. കുടവയര്‍ ഉള്ളവരില്‍ വയറിനുള്ളില്‍ അമിത സമ്മര്‍ദ്ദം ഉണ്ടാകുന്നതു വഴി അസിഡിറ്റിക്ക് സാധ്യത കൂടുതലാണ്. 
 
മറ്റു ചിലരില്‍ ഭക്ഷണ സാധനങ്ങള്‍ ആയിരിക്കും അസിഡിറ്റിക്ക് കാരണമാകുക. ചിലര്‍ക്ക് പാല്‍ ഉത്പന്നങ്ങള്‍ അസിഡിറ്റി ഉണ്ടാക്കുകയും മറ്റു ചിലരില്‍ ജങ്ക് ഫുഡ്സ് അസിഡിക്ക് കാരണമാകുകയും ചെയ്യും. അസമയത്തുള്ള ഭക്ഷണം കഴിക്കലും കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാത്തതും അസിഡിറ്റിയിലേക്ക് നയിക്കും. ശരീരത്തില്‍ മഗ്‌നീഷ്യം, കാല്‍സ്യം, സിങ്ക് എന്നിവ കുറഞ്ഞാലും അസിഡിറ്റി ഉണ്ടാകും. ഓരോരുത്തരിലും വ്യത്യസ്തമായ ഘടകങ്ങള്‍ അസിഡിറ്റിക്ക് കാരണമാകുന്നതിനാല്‍ കഴിക്കേണ്ട മരുന്നുകളും വ്യത്യാസപ്പെട്ടിരിക്കും. സ്ഥിരമായി അസിഡിറ്റി പ്രശ്നം അലട്ടുന്നവര്‍ വൈദ്യസഹായം തേടി മാത്രം മരുന്നുകള്‍ കഴിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറിയക്കാർക്ക് കുടവയർ ഇല്ലാത്തത് എന്തുകൊണ്ടെന്നറിയാമോ? ഇതാണ് ആ രഹസ്യം