ഹൃദയാരോഗ്യം മെച്ചപ്പെടുത്തണോ? ദിവസവും ഒരു ടീസ്പൂൺ ഒലീവ് ഓയിൽ ശീലമാക്കു
, ബുധന്‍, 25 ഡിസംബര്‍ 2019 (15:01 IST)
ഭക്ഷണത്തിൽ ഒലീവ് ഓയിൽ ഉൾപ്പെടുത്തുന്നവർ നമ്മുടെ നാട്ടിൽ വിരളമായിരിക്കും. ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിൽ ഒലീവ് ഓയിൽ ഇല്ല അതൊരു മെഡിറ്ററേനിയൻ രുചിയുടെ ഘടകമാണ് എന്നതാവാം കാരണം. എന്നാൽ വെറുതെയങ്ങനെ ഒഴിവാക്കാൻ സാധിക്കുന്ന ഗുണങ്ങളല്ല ഒലീവിനുള്ളത്. ദിവസവും ഒരു ടീസ്പൂൺ ഒലീവ് ഓയിൽ കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഒലീവ് ഓയിൽ ഉപയോഗിക്കുന്നവരിൽ ഹൃദയാഘാതം വരാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഒലീവ് ഓയിലിൽ അടങ്ങിയിട്ടുള്ള അപൂരിത ഫാറ്റി ആസിഡുകളാണ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. രക്തസമ്മർദ്ദം കുറക്കുന്നതിനും ഹൃദ്രോഗസാധ്യത കുറക്കുന്നതിനും ഒലീവ് ഏറെ ഗുണകരമാണ്.
ഒലീവ് ഓയിലിൽ അടങ്ങിയിട്ടുള്ള ഒമേഗ ഫാറ്റി ആസിഡുകൾ ശരീരത്തിലെ കോശങ്ങളെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. ഒലീവ് ഓയിലിന്റെ ഉപയോഗം ശരീരത്തിൽ ഫ്രീ റാഡിക്കലുകൾ ഉണ്ടാകുന്നത് തടയുകയും വൻകുടൽ കാൻസറിനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. ഒലീവ് ഓയിലിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.
Follow Webdunia malayalam
അടുത്ത ലേഖനം