Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രോസ്റ്റേറ്റ് വീക്കം, ഈ ലക്ഷണങ്ങൾ പുരുഷന്മാർ അവഗണിക്കരുത്

പ്രോസ്റ്റേറ്റ് വീക്കം, ഈ ലക്ഷണങ്ങൾ പുരുഷന്മാർ അവഗണിക്കരുത്

അഭിറാം മനോഹർ

, ബുധന്‍, 1 ജനുവരി 2020 (12:46 IST)
പുരുഷന്മാരിൽ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്ക് ചുറ്റുമായി കാണുന്ന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. 30-50 വയസ്സുവരെയുള്ള പുരുഷന്മാരിൽ ഈ ഗ്രന്ഥിയെ ബാധിക്കുന്ന പ്രോസ്റ്റേറ്റ് വീക്കം പൊതുവെ കണ്ടുവരുന്നു.
 
ബാക്ടീരിയൽ അണുബാധ,വയറിന്റെ കീഴ്ഭാഗത്തുണ്ടാകുന്ന ക്ഷതങ്ങൾ,മൂത്രം പോകാൻ ട്യൂബ് ഇടുന്നത്,അന്നനാളിയിലെ ശസ്ത്രക്രിയ,ലൈംഗീകരോഗങ്ങൾ,ലൈംഗീകജീവിതത്തിലെ ക്രമക്കേടുകൾ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വരുന്ന നീർവീക്കം എന്നിവ പ്രോസ്റ്റേറ്റ് വീക്കത്തിന് കാരണമാകാം.
 
മൂത്രമൊഴിക്കുമ്പോൾ താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. ചിലപ്പോൾ അവ പ്രോസ്റ്റേറ്റ് വീക്കത്തിന്റെ സൂചനയാവാം,
 
1.മൂത്രമൊഴിക്കുമ്പോൾ വേദന,പുകച്ചിൽ
2.മൂത്രം ഒഴിക്കുന്നത് തുടങ്ങുവാനുള്ള ബുദ്ധിമുട്ട്
3.കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുക
4.പെട്ടെന്ന് മൂത്രമൊഴിക്കുവാൻ തോന്നുക
5.രക്തമയം കാണൂക
6.അടിവയറ്റിലും നടുവിനും കീഴ്ഭാഗത്തും വേദന
7.പനി,വിറയൽ
8.സ്ഖലന സമയത്തുണ്ടാകുന്ന വേദന

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്തിരിക്ക് ഇങ്ങനെ ഒരു ഗുണം ഉണ്ട്, അറിയാമോ ?