Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്തരീക്ഷ മലിനീകരണം മറവിരോഗത്തിന് കാരണമാകുമെന്ന് പഠനം

അന്തരീക്ഷ മലിനീകരണം മറവിരോഗത്തിന് കാരണമാകുമെന്ന് പഠനം

ശ്രീനു എസ്

, ശനി, 11 ജൂലൈ 2020 (12:40 IST)
അന്തരീക്ഷ മലിനീകരണം മറവിരോഗത്തിന് കാരണമാകുമെന്ന് പഠനം. വിഷവാതകം ശ്വസിക്കുന്നത് അല്‍ഷ്യമേഴ്‌സും ഡിമന്‍ഷ്യയും ഉണ്ടാക്കുമെന്ന് കിംഗ്‌സ് കോളേജ് ലണ്ടനും സെന്റ് ജോര്‍ജ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനും നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. വായുമലിനീകരണം ഉള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മറവിരോഗം വരാനുള്ള സാധ്യത 40ശതമാനം കൂടുതലാണ്. 40000 പേരോളമാണ് വര്‍ഷം തോറും അന്തരീക്ഷമലിനീകരണം മൂലം മരണപ്പെടുന്നതെന്നാണ് കണക്ക്. മലിനീകരണം ഗര്‍ഭസ്ഥ ശിശുക്കളെ വരെ ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
 
മറവിരോഗങ്ങള്‍ക്ക് ജനിതകം ഒരു കാരണമാണ്. എന്നാല്‍ പുകവലിയും അമിതവണ്ണവും വ്യായാമക്കുറവും വലിയ കാരണങ്ങളാണ്. യുകെയില്‍ എട്ടരലക്ഷം പേരാണ് മറവിരോഗികളായിട്ടുള്ളത്. 2025 ഓടെ ഇത് പത്തുലക്ഷമാകുമെന്നാണ് കണക്കാക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖത്തിന് തിളക്കം കിട്ടാനും മുഖക്കുരുമാറാനും ഇങ്ങനെ ചെയ്താല്‍ മതി