Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമ്മുടെ ഈ ശീലങ്ങൾ മുടികൊഴിച്ചിൽ വർധിപ്പിയ്ക്കും അറിയു !

നമ്മുടെ ഈ ശീലങ്ങൾ മുടികൊഴിച്ചിൽ വർധിപ്പിയ്ക്കും അറിയു !
, വെള്ളി, 28 ഓഗസ്റ്റ് 2020 (15:53 IST)
കേശസംരക്ഷണം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് നമുക്കറിയാം. എന്നാൽ നിത്യ ജീവിതത്തിൽ നാം ചെയ്യുന്ന ചില തെറ്റായ കാര്യങ്ങൾ ഒഴിവാക്കിയാൽ തന്നെ മുടിയുടെ ആരോഗ്യം നമുക്ക് ഉറപ്പു വരുത്താനാകും. കുളി കഴിഞ്ഞാൽ മുടി ഉണക്കാനായി മിക്കവാറും സ്ത്രീകൾ മുടിയിൽ തോർത്ത് ചുറ്റാറുണ്ട്. ആരോ നല്ലതെന്ന് പറഞ്ഞ് ശീലിപിച്ച ഈ രിതി മുടിയുടെ സ്വാഭാവികത നഷ്ടപ്പെടാൻ കാരണമാകും എന്നതാണ് സത്യം. 
 
മുടി നനവോടുകൂടി സൂക്ഷിക്കുന്നത് മുടിയുടെ ബലം കുറയാനും മുടി കൊഴിയാനുമുള്ള സാധ്യതയെ വർധിപ്പിക്കും. അതിനാൽ മുടി ഉണക്കി സൂക്ഷിക്കുക. നനഞ്ഞമുടി ചികുന്നതും മുടി പൊട്ടുന്നതിന്ന് കാരണമാകും. മുടി ഉണക്കാനായി ഹെയർ ഡ്രൈയറുകൾ ഉപയോഗിക്കുന്നവർ ഹെയർ ഡ്രൈയർ തലയോട് അധികം ചേർത്ത് വച്ച് മുടി ഉണക്കാതിരിക്കുക. ഇത് മുടിക്ക് മാത്രമല്ല ശരീരത്തിനാകമാനം തന്നെ  ആരോഗ്യ ഒപ്രശ്നങ്ങൾ സൃഷ്ടിക്കും.
 
നനഞ്ഞമുടി കെട്ടിവെക്കുന്ന ശീലമുള്ളവരാണ് മിക്കവരും. എന്നാൽ ഇത് മുടി വേഗത്തിൽ പൊട്ടുന്നതിന്ന് കാരണമാകും. എന്ന് മാത്രമല്ല മുടിക്ക് ദുർഗന്ധവും ഇതുണ്ടാക്കും. കൂടുതൽ സ്ട്രസ്സ് നിറഞ്ഞ ജോലി ചെയുന്നവർ ഇടക്ക് തല മസ്സാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷം തന്നെ കൊണ്ടുവരുമെന്ന് ട്രംപ്