Select Your Language

Notifications

webdunia
webdunia
webdunia
webdunia

15,000 രൂപയ്ക്ക് കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് കോകോണിക്സ്, ഉടൻ വിപണിയിലേയ്ക്ക് !

15,000 രൂപയ്ക്ക് കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് കോകോണിക്സ്, ഉടൻ വിപണിയിലേയ്ക്ക് !
, വെള്ളി, 28 ഓഗസ്റ്റ് 2020 (13:08 IST)
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് ബ്രാൻഡ് കോകോണികിന്റെ 15,000 രൂപയിൽ താഴെ വില വരുന്ന മോഡലുകൾ ഉടൻ വിപണിയിലെത്തും. കേന്ദ്ര സര്‍ക്കാരിന്റെ ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാലുടന്‍ ഊ മോഡലുകൾ വിൽപ്പനയ്ക്കെത്തും. കോകോണിക്സിന്റെ ആറ് പുതിയ മോഡലുകൾ ആമസോണിൽ വിൽപ്പനയെത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ തന്നെ മുന്ന് മോഡലുകൾ ആമസോണിൽ ലഭ്യമായിരുന്നു. 
 
25,000 രൂപ മുതൽ 40,000 രൂപവരെയാണ് ഈ മോഡലുകളുടെ വില.
ഓണത്തോടനുബന്ധിച്ച് മൂന്നുമുതല്‍ അഞ്ചു ശതമാനംവരെ കോകോണിക്സ് ലാപ്‌ടോപ്പുകൾക്ക് ഓഫറും ആമസോണിൽ ലഭിയ്ക്കും. വെള്ളിയാഴ്ച മുതല്‍ സെപ്തംബര്‍ മൂന്നുവരെയാണ് ഓണം ഓഫർ ലഭ്യമാവുക. 
 
ഇതുവരെ 4000ല്‍ അധികം ലാപ്ടോപ്പുകളാണ് വിറ്റഴിച്ചത്. ആയിരത്തോളം ലാപ്ടോപ്പുകളുടെ ഓര്‍ഡർ ലഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, കെഎസ്‌ഐഡിസി, സ്റ്റാര്‍ട്ടപ്പായ ആക്സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണ് കൊക്കോണിക്സ്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ലാപ്ടോപ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ സംരംഭമാണിത്. കുറഞ്ഞ വിലയ്ക്ക് മികച്ച ലാപ്‌ടോപ്പുകൾ ലഭ്യമാക്കുകയാണ് കോകോണിന്റെ ലക്ഷ്യം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഴുപത് കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം: വിവാദമങ്ങൾക്ക് മറുപടിയുമായി ബാലചന്ദ്രൻ ചുള്ളിക്കാട്