വയര്‍ ചാടുന്നുണ്ടോ ?, ശരീരഭാരം വര്‍ദ്ധിക്കുന്നുണ്ടോ ?; ഇതാകും കാരണം!

ഞായര്‍, 9 ജൂണ്‍ 2019 (18:24 IST)
സ്‌ത്രീ പുരുഷ ഭേദമന്യേ എല്ലാവരുടെയും പരാതിയും ആശങ്കയുമാണ് വയര്‍ ചാടുന്നു എന്നത്. ആഹാരശീലത്തിലെ അലസതയും ഇരുന്നുള്ള ജോലിയുമാണ് ബെല്ലി ഫാറ്റിന് കാരണമാകുന്നത്. ഇതിനൊപ്പം വ്യായാമം ഇല്ലായ്‌മ കൂടിയായാല്‍ പറയേണ്ടതില്ല.

ഹോര്‍മോണ്‍ വ്യതിയാനം വയര്‍ ചാടുന്നതിന് മറ്റൊരു കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈസ്ട്രജന്‍ ഹോർമോണിന്റെ അളവിലുണ്ടാകുന്ന വ്യതിയാനമാണ് വില്ലനാകുന്നത്. ശരീരഭാരം കൂടുക, വിഷാദം, ആശങ്ക, ക്ഷീണം, സമ്മര്‍ദ്ദം എന്നിവ ഇതിന്റെ ഫലങ്ങളാണ്.

ഈസ്ട്രജന്‍ അളവ് കൂടുന്നതിന്റെ തെളിവാണ് മധുരം അമിതമായി കഴിക്കണമെന്ന തോന്നലുണ്ടാകുന്നത്. ഉറക്കം വരാത്ത അവസ്ഥയും സ്ട്രെസ് കൂടുമ്പോള്‍ അമിതമായി ആഹാരം കഴിക്കുന്നതും വയര്‍ ചാടുന്നതിന് കാരണമാകും. ക്രമം തെറ്റിയ ഭക്ഷണ ശീലവും പിന്നീട് കൂടുതലായി ആഹാരം കഴിക്കുന്നതും ശരീരഭാരം വര്‍ദ്ധിപ്പിക്കും.

ലൈഫ് സ്റ്റൈല്‍ മാറ്റങ്ങള്‍ തന്നെയാണ് സ്ട്രെസ് കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. നല്ല ഉറക്കം, പോഷകസമ്പന്നമായ ആഹാരം, ദിവസവുമുള്ള വ്യായാമം. ഇത്രയും ചെയ്‌താല്‍തന്നെ ഒരുപരിധി വരെ ഹോര്‍മോണ്‍ വ്യതിയാനത്തെ തടയാം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മധുരം കഴിക്കണമെന്ന തോന്നല്‍ ശക്തമോ ?; ഇതാ പരിഹാരം