പ്രമേഹമുള്ളവര്‍ക്ക് മുട്ട കഴിക്കാമോ എന്ന സംശയം എന്നും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. മുട്ടി കൊളസ്‌ട്രോള്‍ ആണെന്നും ഇതിനൊപ്പം പ്രമേഹം വര്‍ദ്ധിപ്പിക്കുമെന്നുമാണ് ഒരു വിഭാഗം പറയുന്നത്. ഇതില്‍ പലതരത്തിലുള്ള നിഗമനങ്ങള്‍ ലഭ്യമാകാറുണ്ട്.
എന്നാല്‍ മുട്ട പ്രമേഹത്തെ തടയാനും ആരോഗ്യം പരിപാലിക്കാനും ഉത്തമമായ പ്രതിവിധിയാണെന്നാണ് അമേരിക്കന്‍ ഡയബറ്റീസ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.
മുട്ട പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാകും. ഇതോടെ പ്രമേഹത്തിന്റെ അളവ് കുറയും. പോഷകങ്ങള്‍ ധാരാളം അടങ്ങിയ മുട്ടയില്‍ കലോറി കുറവായിരിക്കുന്നത് നേട്ടമാകുമെന്നും പഠനം പറയുന്നു.