Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാസ്തുവും വീടുപണിയും പിന്നെ ആരോഗ്യവും; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

വാസ്‌തുവും ആരോഗ്യവും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വാസ്തുവും വീടുപണിയും പിന്നെ ആരോഗ്യവും; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
, വ്യാഴം, 17 മെയ് 2018 (13:32 IST)
പുതിയ വീട് പണിയുമ്പോൾ ആദ്യം നോക്കുന്നത് വാസ്‌തുവാണ്. വീടിന്റെ സ്ഥാനം നിർണ്ണയിക്കാനും മറ്റും വാസ്‌തുവിദഗ്‌ദന്മാരെ കാണുന്നവരുണ്ട്. എന്നാൽ വാസ്‌തു ആരോഗ്യത്തെയും ബാധിക്കുമെന്നും നാം കേട്ടുകാണും. ഇതിൽ വാസ്‌തവം വല്ലതുമുണ്ടോ?
 
എന്നാൽ അറിഞ്ഞോളൂ ആരോഗ്യം നന്നാക്കാനും മോശമാക്കാനും വാസ്‌തുശാസ്‌ത്രത്തിന് കഴിയും. വാസ്‌തുശാസ്‌ത്രം നോക്കാതെ വീട് പണികഴിപ്പിക്കുന്നവരും നമുക്കിടയിലുണ്ടാകും. അങ്ങനെ പണി കഴിപ്പിച്ച വീട്ടിൽ താമസിക്കുന്നവർക്ക് മാനസിക സമ്മർദ്ദവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാനിടയുണ്ട്.
 
വെള്ളം ധാരാളം കുടിക്കുന്നവർ കൂടുതൽ ആരോഗ്യവാന്മാരായിരിക്കുന്നത് കാണാറുണ്ട്. അതുപോലെയാണ് ഉറങ്ങുന്ന സ്ഥലത്തും ജോലി ചെയ്യുന്നിടത്തുമുള്ള സൂര്യപ്രകാശത്തിന്റേയും ശുദ്ധവായുവിന്റേയും സാന്നിധ്യവും. ജലത്തിന്റെ അളവ് ക്രമീകരിക്കുന്നതിനും ആവശ്യത്തിന് ശുദ്ധജലം ഉപയോഗിക്കുന്നതിന് പോലും വാസ്‌തുശാസ്‌ത്രം വളരെ വലിയ പങ്കുവഹിക്കുന്നു. വീട് വയ്‌ക്കുമ്പോൾ തെക്കുനിന്നും പടിഞ്ഞാറുനിന്നും അകത്തുകടക്കുന്ന കാറ്റ് വടക്ക്-കിഴക്ക് മൂലയിൽ കൂടെ പുറത്ത് പോകാനുള്ള സൗകര്യം വേണം. അതുപോലെ കിഴക്ക് നിന്നും വടക്ക് നിന്നും വരുന്ന സൂര്യകിരണങ്ങൾ എല്ലാ മുറിയിലേക്കും കടക്കുന്നതിന് പറ്റിയ തരത്തിലാകണം വാതിലുകളും ജനലുകളും സ്ഥാപിക്കുന്നത്. ഇപ്രകാരമായാൽ അത് ആരോഗ്യം വർദ്ധിക്കുന്നതിന് കാരണമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭദ്രകാളി ഒരു കോപമൂര്‍ത്തിയോ ?; ആരാധന നടത്തേണ്ടത് എങ്ങനെ ?