Webdunia - Bharat's app for daily news and videos

Install App

ചുമ്മാ ഒന്ന് കൈയ്യടിച്ച് നോക്കൂ, അത് നിങ്ങളുടെ ആയുസ് വർധിപ്പിക്കും!

ചിരി മാത്രമല്ല, കൈയ്യടിയും ആരോഗ്യത്തിന് ഗുണകരം

Webdunia
ബുധന്‍, 25 ഏപ്രില്‍ 2018 (12:46 IST)
ഏതൊരാളേയും അഭിനന്ദിക്കാനുള്ള പ്രധാന വഴിയാണ് കയ്യടിക്കുകയെന്നത്. നല്ലത് കണ്ടാൽ അഭിനന്ദിക്കാൻ മടിയുള്ളവരല്ല മലയാളികൾ. ഇത്തരം സന്ദര്‍ഭങ്ങളിലല്ലാതെ ആകസ്മികമായും നമ്മള്‍ കയ്യിടിക്കാറുണ്ട്. കയ്യടിക്കുന്നതുകൊണ്ട് നമുക്ക് പല ആരോഗ്യഗുണങ്ങളും ലഭിക്കും. 
 
അക്കാരണത്താലാണ് യോഗ പോലുള്ള ചില കാര്യങ്ങള്‍ക്ക് കയ്യടിച്ചുള്ള ചികിത്സാരീതികള്‍ ആവിഷ്കരിക്കുന്നത്. കൈയ്യടിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. കയ്യടിക്കുന്നത് ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ ഗുണപ്രധമാണ്. 
 
നമ്മുടെ കയ്യിലുള്ള പല നാഡികളും ഹൃദയവും ലംഗ്‌സുമായും ബന്ധപ്പെട്ടിരിയ്‌ക്കുന്നു. ഇവയില്‍ മര്‍ദമേല്‍ക്കുന്നത് അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായകവുമാണ്. കൂടാതെ ശരീരത്തിലെ രക്തപ്രവാഹം നന്നായി നടക്കാനും ഇതുമൂലം സാധിക്കും.
 
രക്തധമനികളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് കൊളസ്‌ട്രോള്‍ എന്നിങ്ങനെയുള്ള എല്ലാ തടസങ്ങളും നീക്കാനും ഇതുമൂലം സാധിക്കും. അതുപോലെ ദിവസത്തില്‍ 1500 തവണ കൈ കൊട്ടുന്നത് ശരീരം ഫിറ്റാകുന്നതിനും നല്ലതാണെന്ന് പഠനങ്ങള്‍ ‌വ്യക്തമാക്കുന്നു. ഭക്ഷണശേഷം ഒരു മണിക്കൂര്‍ കൈ കൊട്ടുന്നത് മൂലം ശരീരത്തിന്‌ ചൂട് ലഭിക്കുകയും ദഹനം മെചപ്പെടുകയും ചെയ്യും.
 
കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും കയ്യക്ഷരം വൃത്തിയാകുന്നതിനും ബുദ്ധിവികാസത്തിനും ഈ പ്രവൃത്തി നല്ലതാണ്. അതുപോലെ ബിപി കുറയ്‌ക്കാനുള്ള നല്ലൊരു വഴികൂടിയാണ് ഇത്. ഡിപ്രഷന്‍, പ്രമേഹം, തലവേദന, നടുവേദന, പുറംവേദ, വാതസംബന്ധമായ വേദനകള്‍ എന്നിവയെ പ്രതിരോധിക്കാനുള്ള വഴികൂടിയാണിത്. കൈ കൊട്ടുന്ന വേളയില്‍ കടുകെണ്ണയോ വെളിച്ചെണ്ണയോ പുരട്ടി കൈ കൊട്ടുന്നതാണ് ഏറെ ഗുണകരം‌.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ganesha Chathurthi 2025:ഗണപതിക്ക് ഏത്തമിടുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് !

ആ കന്നഡ നടന് പൊക്കിൾ ഒരു വീക്ക്നെസായിരുന്നു, എല്ലാ സിനിമയിലും നായികയുടെ പൊക്കിളിൽ ഫ്രൂട്ട് സലാഡ് ഉണ്ടാക്കുന്ന രംഗമുണ്ടാകും: ഡെയ്സി ഷാ

Rahul Mamkoottathil: എത്രയലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടൻ , രാഹുൽ മാങ്കൂട്ടത്തിലിനെതിരെ താരാ ടോജോ അലക്സ്

വിശന്നിരിക്കില്ല, എത്ര തിരക്കായാലും മിതമായ ആഹാരം കഴിക്കും, ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി മലൈക അറോറ

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുമ്പോള്‍ അമിതമായി വിയര്‍ക്കാറുണ്ടോ, രക്തപരിശോധന നടത്തണം

സംസ്‌കരിച്ച എല്ലാ ഭക്ഷണങ്ങളും മോശമല്ല; ഭക്ഷണ ലേബലുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ

നിങ്ങളുടെ അടുക്കളയില്‍ തന്നെ കണ്ടെത്താവുന്ന ഉത്കണ്ഠ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍

എന്താണ് കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്‌സ്, ഈ അഞ്ചുഭക്ഷണങ്ങളാണ് മികച്ചത്

ഫെര്‍ട്ടിലിറ്റി മുതല്‍ എല്ലുകളുടെ ബലം വരെ; മുപ്പതുകളില്‍ സ്ത്രീകളില്‍ കാണുന്ന മാറ്റങ്ങള്‍

അടുത്ത ലേഖനം
Show comments