Select Your Language

Notifications

webdunia
webdunia
webdunia
शुक्रवार, 27 दिसंबर 2024
webdunia

ആദ്യരാത്രി ആരാണാദ്യം ഉറങ്ങിയത്? ജ്യോതിഷം പറയുന്നത് കേൾക്കണം

ആദ്യരാത്രി ആരാണ് ആദ്യം ഉറങ്ങേണ്ടത്? ഒന്നുമറിയാതെ ചെയ്താൽ പണിയാകും

ആദ്യരാത്രി ആരാണാദ്യം ഉറങ്ങിയത്? ജ്യോതിഷം പറയുന്നത് കേൾക്കണം
, ബുധന്‍, 25 ഏപ്രില്‍ 2018 (12:18 IST)
ലോകമെമ്പാടും വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ഒരു ചടങ്ങാണ് വിവാഹം. എങ്കിലും ചില ഘട്ടങ്ങളില്‍  അത് അവിശ്വസനീയമായ ഒരു സാഹസികതയായി മാറാറുമുണ്ട്. ഭാരതീയ വിവാഹങ്ങളുടെ രീതികളിലെല്ലാം തന്നെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും പല കുടുംബങ്ങളും പരമ്പരാഗതമായ ചടങ്ങുകള്‍ ഇപ്പോഴും ഒരു മാറ്റവുമില്ലാതെ പിന്തുടരുന്നവരുണ്ട്.
 
ആദ്യരാത്രിയില്‍ പല തരത്തിലുള്ള വിചിത്രമായ ചടങ്ങുകളുമുണ്ട്. എല്ലാ നല്ല ആചാരങ്ങളിലേക്കും നയിക്കുന്ന ഓരോ തരത്തിലുള്ള വിശ്വാസങ്ങള്‍ ഉണ്ടെങ്കിലും അതിനേക്കാളേറെ അന്ധവിശ്വാസങ്ങളാണ് വിവാഹരാത്രികളെ സംബന്ധിച്ചുള്ളത്. ഇക്കാര്യത്തില്‍ നമ്മള്‍ മാത്രമല്ല, ലോകത്തിന്റെ നാനാ ഭാഗത്തുള്ള ആളുകളും പല തരത്തിലുള്ളതും യുക്തിക്ക് നിരക്കാത്തതുമായ അന്ധവിശ്വാസങ്ങള്‍ ഇപ്പോളും ആദ്യരാത്രിയില്‍ പിന്തുടരുന്നുണ്ട്.
 
ലിംബര്‍ഗര്‍ ചീസ് എന്ന് വിളിക്കുന്ന പാല്‍ക്കട്ടിയുണ്ട്. വിവാഹരാത്രിയില്‍ ഈ പാല്‍ക്കട്ടി തലയിണകള്‍ക്ക് അടിയില്‍ വയ്ക്കുകയാണെങ്കില്‍ ദമ്പതികള്‍ക്ക് ധാരാളം കുട്ടികള്‍ ഉണ്ടാകുമെന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ട്. അതുപോലെ വിവാഹരാത്രിയില്‍ ആദ്യം ഉറങ്ങുന്നയാള്‍ ആദ്യം മരിക്കുമെന്ന രസകരമായ വിശ്വാസവും ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.
 
ബന്ധുക്കളായ പെണ്‍കുട്ടികളും സഹോദരിമാരുമെല്ലാം വരനോട് മുറിയിലേക്ക് പോകണമെങ്കില്‍ തങ്ങള്‍ക്ക് ശരിയായ വിധത്തില്‍ കൈക്കൂലി തരണമെന്ന് ആവശ്യപ്പെടുന്ന ചടങ്ങും ചിലയിടങ്ങളിലുണ്ട്.  ആദ്യരാത്രിയില്‍ വധൂവരന്മാര്‍ക്ക് കുടിക്കുവാനായി ബദാമും കുരുമുളകും പൊടിച്ച് ചേര്‍ത്ത പാല് കൊടുക്കാറുണ്ട്. ആദ്യരാത്രിയിലെ സമാഗമം മനോഹരമായ അനുഭവമാക്കി തീര്‍ക്കുവാന്‍ ഇത് സഹായിക്കും എന്നാണ് വിശ്വാസം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭയപ്പെട്ടത് വെറുതേ, താലി പൊട്ടിയാല്‍ ഒരു ചുക്കും സംഭവിക്കില്ല