Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രീൻ ടീ നിസാരക്കാരനല്ല ശീലമാക്കിയാൽ നിരവധി ഗുണങ്ങൾ

ഗ്രീൻ ടീ നിസാരക്കാരനല്ല ശീലമാക്കിയാൽ നിരവധി ഗുണങ്ങൾ
, ചൊവ്വ, 24 ഏപ്രില്‍ 2018 (11:40 IST)
ആരോഗ്യം സംരക്ഷിക്കുന്നതിനും സൌന്ദര്യത്തിനും ഒരുപോലെ ആശ്രയിക്കാവുന്ന ഒന്നാണ് ഗ്രീൻ ടീ. ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഈ പാനിയം. പുതിയ കാലത്തെ ചിട്ടയില്ലാത്ത ജീവിത ക്രമങ്ങൾ നമുക്ക് നൽകുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾ പരിഹാരം കാണാനാകും ഗ്രീൻ ടി കുടിക്കുന്നതിലൂടെ.
 
ചർമ്മ സൌന്ദര്യത്തിനും മുടിയുടെ സംരക്ഷണത്തിനുമെല്ലാം ഉത്തമമാണ് ഈ പാനിയം. നമ്മൾ സാദാരണ കുടിക്കുന്ന ചായ ഒഴിവാക്കി ഭക്ഷണത്തോടൊപ്പം ഗ്രീൻ ടി കുടിക്കുന്നത് ശരീരത്തിൽ കൊഴുപ്പടിയുന്നത് ഇല്ലാതാക്കും. ദഹന പ്രക്രിയയെ മെച്ചപ്പെടുത്താനുള്ള കഴിവും ഗ്രീൻ ടീക്കുണ്ട്.
 
ഉണർവ്വും ഉൻമേഷവും നിലനിർത്താൻ ഈ പാനിയം കുടിക്കുന്നതിലൂടെ സാധിക്കും ഇവ കോശങ്ങളെ ഊർജ്ജസ്വലമാക്കി നിലനിർത്തുന്നതിനാലാണ് ഇത് സാധിക്കുന്നത്. മികച്ച പ്രതിരോധ ശേഷി കൈവരിക്കാനു ഗ്രീൻ ടീ നമ്മുടെ ആഹാരത്തിന്റെ ഭാഗമക്കുന്നതിലൂടെ സാധിക്കും. 
 
ക്യാൻസറിനെ പോലും പ്രതിരോധിക്കാൻ ഗ്രീൻ ടീക്ക് കഴിയും എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഇവ ക്യാൻസർ കോശങ്ങളെ നഷിപ്പിക്കും. ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനങ്ങളെ ഊർജ്ജസ്വലമാക്കി അലർജ്ജികളിൽ നിന്നും മറ്റും ഇത് ശരീരത്തെ സംരക്ഷിച്ചു നിർത്തും.  
 
തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങളെയും ഇത് സർവ്വ സജ്ജമാക്കും. ഇതു വഴി മികച്ച ഓർമ്മശക്തിയും കൈവരും. രക്ത സമ്മർദ്ധത്തെ ശരിയായ രീതിയിൽ ക്രമപ്പെടുത്തി ഗ്രീൻ ടീ ഗൃദയാരോഗ്യം ഉറപ്പു വരുത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരീബിയൻ ചിക്കൻ ഒന്ന് പരീക്ഷിച്ചാലോ...