Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിമ്മില്‍ പോകൂ, ഓര്‍മ്മയുടെ മസില്‍ കൂട്ടൂ!

ജിമ്മില്‍ പോകൂ, ഓര്‍മ്മയുടെ മസില്‍ കൂട്ടൂ!
, തിങ്കള്‍, 23 ഏപ്രില്‍ 2018 (14:23 IST)
ഓര്‍മ്മ എന്നത് മനുഷ്യനെ സംബന്ധിച്ച് വലിയൊരു അനുഗ്രഹമാണ്. എന്നാല്‍ അത് അനുഗ്രഹമാകുന്നതുപോലെ തന്നെ അല്ലെങ്കില്‍ അതിലും വലിയ പ്രശ്നമാണ് മറവി മനുഷ്യന് ഉണ്ടാക്കുന്നത്. ഓര്‍മ്മശക്തി കൂടുതല്‍ കാലം നിലനിര്‍ത്തുന്നതെങ്ങനെ എന്ന് ആരോഗ്യ ശാസ്ത്രം പല പരീക്ഷണങ്ങളും നടത്താറുണ്ട്. അതിന്റെ ഫലമായി ആവശ്യത്തിന് ഒമേഗ 3 സപ്ളിമെന്റുകളും തലച്ചോറിനു ട്രെയിനിങ്ങും നല്‍കിയാല്‍ ഓര്‍മശക്തി ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ചില പഠനങ്ങള്‍ പറയുകയുണ്ടായി.
 
എന്നാല്‍ അതൊന്നും അധികം കാലം ആയുസില്ലാത്ത പ്രയത്നങ്ങളാണ്. എന്നാല്‍ ഓടുക, നീന്തല്‍, സൈക്കിളിംഗ് തുടങ്ങിയ എയ്റോബിക് വ്യായാമങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇക്കാര്യം മറ്റ് പഠനങ്ങളും തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ വെയ്റ്റ് ലിഫ്റ്റിങ്, പുഷ് അപ്, സിറ്റ് അപ് തുടങ്ങിയ റെസിസ്റ്റന്‍സ് വ്യായാമങ്ങള്‍ ഓര്‍മ്മശക്തിയെ നന്നായി തന്നെ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. 
 
അറ്റ്‌ലാന്‍റയിലെ ജോര്‍ജിയ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത് ദിവസവും കുറഞ്ഞത് 20 മിനിറ്റെങ്കിലും ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുകയാണെങ്കില്‍ ദീര്‍ഘനാള്‍ ഓര്‍മശക്തി നിലനില്‍ക്കുമെന്നാണ്. 
 
29 സ്ത്രീകളും 17 പുരുഷന്‍മാരും അടങ്ങിയ 46 പേരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ വെളിപ്പെട്ടത്. മുഴുവന്‍ ആള്‍ക്കാര്‍ക്കും കംപ്യൂട്ടര്‍ സ്ക്രീനില്‍ 90 ചിത്രങ്ങള്‍ കാട്ടിക്കൊടുത്തു. പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രല്‍ എന്നീ ഗ്രൂപ്പുകളായി വിഭജിച്ച് ഈ ചിത്രങ്ങള്‍ ഓര്‍ത്തെടുക്കാനും ഇവരോട് അവശ്യപ്പെട്ടു.  
 
തുടര്‍ന്ന് ആക്ടീവ്, പാസീക് ഗ്രൂപ്പുകളായി തിരിച്ച ഇവര്‍ക്ക് കാലുകള്‍ കൊണ്ട് വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങളും നല്‍കി. ആക്ടീവ് ഗ്രൂപ്പിനോട് കാലുകള്‍ നീട്ടാനും ഓരോ കാലും 50 പ്രാവശ്യം സങ്കോചിപ്പിക്കാനും നിര്‍ദേശിച്ചു. പാസീവ് ഗ്രൂപ്പിനോട് ചെയറിലിരുന്ന് കൊണ്ട് മെഷീനില്‍ അവരുടെ കാലുകള്‍ ചലിപ്പിക്കാനും ആവശ്യപ്പെട്ടു.
 
രണ്ടു ദിവസത്തിനു ശേഷം ആദ്യം കാണിച്ച 90 ചിത്രങ്ങള്‍ക്കൊപ്പം തന്നെ പുതിയ 90 ചിത്രങ്ങളും കൂടി കൂട്ടിയോജിപ്പിച്ച് കാണിച്ചു കൊടുടത്തു. ആക്ടീവ് ഗ്രൂപ്പ് 60 ശതമാനം ചിത്രങ്ങള്‍ ഓര്‍ത്തപ്പോള്‍ പാസീവ് ഗ്രൂപ്പിന് 50 ശതമാനം ചിത്രങ്ങളാണ് ഓര്‍ത്തെടുക്കാന്‍ സാധിച്ചത്. പറഞ്ഞു വരുന്നതെന്തെന്നാല്‍ ജിമ്മില്‍ പോയാല്‍ രണ്ടുണ്ട് കാര്യം എന്നാണ്. മസിലുമുരുട്ടാം, കൂട്ടത്തില്‍ ഓര്‍മ്മയും കൂട്ടാം. എത്ര മനോഹരമായ കണ്ടുപിടുത്തം അല്ലേ?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചർമ്മ സംരക്ഷണത്തിന് കറിവേപ്പില ഉത്തമം