Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമ്മുടെ നാടൻ വെളിച്ചെണ്ണയുടെ ഗുണങ്ങൾ എത്രയെന്ന് അറിയു !

നമ്മുടെ നാടൻ വെളിച്ചെണ്ണയുടെ ഗുണങ്ങൾ എത്രയെന്ന് അറിയു !
, വ്യാഴം, 27 ഓഗസ്റ്റ് 2020 (16:15 IST)
വെളിച്ചെണ്ണയാണ് കേരളത്തിന്റെ തനതായ എണ്ണ. പക്ഷേ ഭക്ഷണ ആവശ്യങ്ങൾക്ക് ഇപ്പോൾ നാം എത്രമാത്രം വെളിച്ചെണ്ണയെ ആശ്രയിക്കുന്നുണ്ട് എന്നത് സംശയകരമാണ്. ലോകത്തിലെ തന്നെ ഏറ്റവും ഗുണ നിലവാരമുള്ള എണ്ണയായി കണക്കാക്കപ്പെടുന്നത് നമ്മുടെ സ്വന്തം വെളിച്ചെണ്ണയെയാണ്. ഇതിനെ സാധൂകരിക്കുന്ന പഠനങ്ങൾ ഓരോ ദിവസവും പുറത്തുവന്നുകോണ്ടിരിക്കുകയാണ്. 
 
വെളിച്ചെണ്ണ ഹൃദ്രോഗത്തിനുള്ള സാധ്യത കുറക്കും എന്ന് കണ്ടെത്തിയിരിക്കുകയണ് ഇംഗ്ലണ്ടിൽ നടത്തിയ ഒരു പഠനം. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണീവേഴ്സിറ്റിയിലെ പ്രൊഫസർമാരായ കേയ് തി കൗ, നിദ ഫെറൗനി എന്നിവർ ചേർന്നണ് പഠനം നടത്തിയത്. നേരത്തെ ഹൃദയ സംബന്ധമായ രോഗങ്ങൾ ഇല്ലാത്ത 50നും 75നും മധ്യേ പ്രായമുള്ളവരിൽ വേളിച്ചെണ്ണ, ഒലീവ് ഓയിൽ, നെയ്യ് എന്നിവ അഹാരത്തിനൊപ്പം മാറി മാറി നൽകിയാണ് പഠനം നടത്തിയത്. 
 
നാലാഴ്ച നീണ്ടുനിന്ന പഠനത്തിനൊടുവിൽ നെയ്യ് സ്ഥിരമായി ആഹാരത്തിൽ ഉൾപ്പെടുത്തിയവരിൽ ശരീരത്തിന് ദോഷകരമായ എൽ ഡി എൽ കോളസ്ട്രോളിന്റെ തോത് 15 ശതമാനം വർധിച്ചതായി കണ്ടെത്തി. എന്നാൽ വെളിച്ചെണ്ണ സ്ഥിരമായി ഭക്ഷണത്തിൽ ഉപയോഗിച്ചവരിൽ ശരീരത്തിന്റെ സന്തുലിതാവസ്ഥക്ക് ആവശ്യമായ എച്ച് ഡി എൽ കൊളസ്ട്രോളിന്റെ അളവ് 15 ശതമാനം ഉയർന്നതായി കണ്ടെത്തി. ഒലീവ് ഓയിൽ കഴിച്ചവരിലാകട്ടെ എച്ച് ഡി എൽ കൊളസ്ട്രോളിന്റെ അളവ് അഞ്ച് ശതമാനം മാത്രമാണ് ഉയർന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഗമില്ലാതെ അമ്മയും കുഞ്ഞും ഒന്‍പതുദിവസം കൊവിഡ് സെന്ററില്‍ കഴിഞ്ഞു