Webdunia - Bharat's app for daily news and videos

Install App

കോമയിൽ കഴിയുന്ന ഒരാളെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ കഴിയില്ലേ?

കോമ ഒരു മാറാരോഗമോ?

Webdunia
ശനി, 27 ഏപ്രില്‍ 2019 (15:16 IST)
ജീവിതവുമല്ല മരണവുമല്ല, ഇതിന്റെ നടുവിലുള്ള ഭയാനകമായ അവസ്ഥയാണ് കോമ. പ്രീയപ്പെട്ട ഒരാളെ കോമയിൽ കാണുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശരിക്കും നിസഹായമായ അവസ്ഥ. കോമയിൽ കിടക്കുന്ന വ്യക്തിക്ക് (രോഗി) ചുറ്റുപാടും നടക്കുന്നത് അറിയാൻ കഴിയില്ലെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ കോമയിൽ കഴിയുന്നവർക്ക് മറ്റുള്ളവർ പറയുന്നത് തിരിച്ചറിയാൻ കഴിയും, മനസ്സിലാക്കാൻ കഴിയും. അതിനുദാഹരണമാണ് അവരുടെ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണുനീർ എന്നാണ് പഠനങ്ങൾ പറയുന്നത്.
 
പരിചിതമായവരുടെ ശബ്ദവും സാമീപ്യവും കോമ രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് ഫീൻബെർഗ് സ്കൂളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. അവരുടെ ബോധത്തെ തിരിച്ച് പിടിക്കാൻ കഴിയുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
 
പ്രീയപ്പെട്ട ഒരാൾ കോമയിൽ ആയിരിക്കുമ്പോൾ കുടുംബം നിസ്സഹായ അവസ്ഥയിൽ ആയിരിക്കും. ചിലർക്ക് അവരുടെ സമനിലയെ കൺട്രോൾ ചെയ്യാനും കഴിയാതെ വരും. അവർക്ക് അത് കഠിനമായ വേദനയാണ് സമ്മാനിക്കുക. രോഗികളുടെ അടുത്തിരുന്ന് സംസാരിക്കുക, എല്ലാ കാര്യങ്ങളും അവരുമായി ഷെയർ ചെയ്യുക ഇതാണ് അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ പരിഗണന. കോമ എന്നത് ഒരു അസുഖം മാത്രമല്ല അതൊരു അവസ്ഥ കൂടിയാണ്. രോഗിയെ ചുറ്റി നിൽക്കുന്നവരുടെ ദയനീയമായ അവസ്ഥ.
 
അവർക്കെല്ലാം കേൾക്കാൻ കഴിയും, ചിലതെല്ലാം മനസ്സിലാക്കാനും. കേ‌ൾക്കാനോ മനസ്സിലാക്കാനോ കഴിവില്ലെന്ന് കരുതി ചിലർ വളരെ വിഷമകരമായ വാക്കുക‌ൾ രോഗിയുടെ സാന്നിധ്യത്തിൽ സംസാരിക്കുമ്പോൾ അത് അവരെ എത്രത്തോളം ബാധിക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. ആ മുറിവ് ആഴത്തിൽ മനസ്സിൽ പതിഞ്ഞ് കിടക്കുക തന്നെ ചെയ്യും. അതുകൊണ്ടാണ് അവർക്ക് എപ്പോഴും സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം സംസാരിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നത്.
 
അതേസമയം, സംസാരിക്കുന്നത് കേൾക്കാനും മനസ്സിലാക്കാനും കഴിയുമെങ്കിലും അത് ഓർമയിൽ സൂക്ഷിക്കാൻ കഴിയില്ലെന്നും പ്രമുഖ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഉറക്കം എങ്ങനെയാണ് അതുപോലെ തന്നെയാണ് കോമ സ്റ്റേജുമെന്നാണ് ഇവരുടെ അഭിപ്രായം. ഉറക്കത്തിൽ സ്വപ്നം കാണുന്നു, ഉണർന്നെഴുന്നേൽക്കുമ്പോൾ അത് ഓർമയിൽ ഉണ്ടാകില്ല. അതേ പോലെ സംസാരിക്കുന്നത് കേൾക്കാം, മനസ്സിലാക്കാം എന്നാൽ ഓർമയിൽ നിൽക്കില്ല എന്നാണ് ഇവർ വാദിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

Kitchen Tips: അടുക്കളയിലെ പണി ഈസിയാക്കാൻ ഇതാ ചില മാർഗങ്ങൾ

ആര്‍ത്തവം എത്ര ദിവസം നീണ്ടുനില്‍ക്കും? അറിയേണ്ട പ്രധാന വസ്തുതകള്‍

Nipah Virus: വവ്വാല്‍ കടിച്ച പഴങ്ങള്‍ ഒഴിവാക്കുക, മാസ്‌ക് നല്ലത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികള്‍ അവരുടെ പ്രായത്തിനനുസരിച്ച് എത്ര സമയം ഉറങ്ങണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

പ്രഷര്‍കുക്കറില്‍ നിന്ന് ലെഡ് വിഷബാധയേറ്റ് 50കാരന്‍ ആശുപത്രിയില്‍; കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരെ

അടുത്ത ലേഖനം
Show comments