അമിതവണ്ണം ഓര്‍മ്മക്കുറവിന് കാരണമാകുന്നത് എങ്ങനെ ?

വ്യാഴം, 25 ഏപ്രില്‍ 2019 (19:11 IST)
അമിതഭാരമുള്ളവര്‍ പലവിധത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. സ്വാഭാവിക ജീവിതം ഇവര്‍ക്ക് നഷ്‌ടമാകുന്നു എന്നതാണ് പ്രധാനം. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്ഷീണം എന്നിവയാണ് കൂടുതലായും കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍.

അമിതഭാരമുള്ളവര്‍ക്ക് ഓര്‍മ്മക്കുറവ് ഉണ്ടാകുന്ന അവസ്ഥ കൂടുതലാണെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. അമിതഭാരം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ തടസപ്പെടുത്തുകയും അതുവഴി ഓര്‍മ്മക്കുറവ് രൂക്ഷമാകുകയും ചെയ്യും.

സ്‌ത്രീകളിലും പുരുഷന്മാരിലും ഈ പ്രശ്‌നം ഉണ്ടാകുന്നുണ്ട്. അമിത രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ അധികകാലം നിലനില്‍ക്കുന്നവരില്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം ശരിയായി പ്രവര്‍ത്തിക്കില്ല. ഇതാണ് ഓര്‍മ്മകുറവിനു കാരണമാകുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബ്രസീലില്‍ പെണ്ണുങ്ങള്‍ക്ക്‌ വേണ്ടി മാത്രം ഒരു നഗരം !