Webdunia - Bharat's app for daily news and videos

Install App

സ്‌ത്രീകളിലെ വിഷാദരോഗം ഭയക്കണോ ?; ശ്രദ്ധിക്കണമെന്ന് വിദഗ്ദര്‍

Webdunia
ശനി, 22 ജൂണ്‍ 2019 (18:05 IST)
പുരുഷന്മാരെ പോലെ സ്‌ത്രീകളെയും ആശങ്കപ്പെടുത്തുന്ന അവസ്ഥയാണ് വിഷാദരോഗം. കൌമാരക്കാരായ യുവതികളെയും മുതിര്‍ന്നവരെയും ഒരു പോലെ അലട്ടുന്ന മാനസിക പ്രശ്‌നം കൂടിയാണ് വിഷാദരോഗം.

വിഷാദരോഗം മധ്യവയസ്‌കരാ‍രായ സ്‌ത്രീകളെ പലവിധത്തില്‍ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രമേഹം, ഹൃദ്രോഗം, മസ്തിഷ്‌കാഘാതം, അര്‍ബുദം പോലുള്ള രോഗങ്ങള്‍ ഇത്തരക്കാരെ പിടികൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സ്ഥായിയായ വിഷാദം, ജോലി ചെയ്യാനും മറ്റുള്ളവരോട് ഇടപെടാനും താത്പര്യമില്ലായ്മ, കാരണമില്ലാത്ത ക്ഷീണം എന്നിവയില്‍ രണ്ട് ലക്ഷണങ്ങളെങ്കിലും രണ്ടാഴ്ചക്കാലം തുടര്‍ച്ചയായുണ്ടായാല്‍ ആ വ്യക്തിക്ക് വിഷാദരോഗമുണ്ടെന്ന് സംശയിക്കാം.

ചില സ്‌ത്രീകളില്‍ മാറാരോഗങ്ങളും ചിലപ്പോള്‍ മറവിയും ശക്തമാകാം. ഒന്നിനോടും താല്‍പ്പര്യമില്ലാത്ത അവസ്ഥ, വിഷാദം, മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള ശ്രമം, സംസാരക്കുറവ്, ഒറ്റയ്‌ക്ക് സമയം ചെലവഴിക്കുക എന്നിവ വിഷാദരോഗത്തിന്റെ ഭാഗമാണ്.

ഇതോടൊപ്പം ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്, മറവി, നിരാശ, ആത്മഹത്യാ പ്രവണത തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. അകാരണമായ ഭയം, സംശയങ്ങള്‍, ചെവിയില്‍ അശരീരി ശബ്ദങ്ങള്‍ കേള്‍ക്കുന്നത് പോലെയുള്ള മിഥ്യാനുഭവങ്ങള്‍ എന്നിവയും ചിലപ്പോള്‍ കാണാറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അമിതമായ ഉപ്പിന്റെ ഉപയോഗം മൂലം ലോകത്ത് ഓരോ വര്‍ഷവും ഇരുപതുലക്ഷത്തിലധികം പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടന

നാല്‍പ്പത് വയസ് കഴിഞ്ഞവര്‍ ഈ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക

ഇനി വായ്‌നാറ്റം ഉണ്ടാകില്ല ! ഇങ്ങനെ ചെയ്തു നോക്കൂ...

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടരുത്! സംസ്‌കരിച്ച എണ്ണകള്‍ ഒഴിവാക്കണം

പൊറോട്ട കഴിച്ചാല്‍ കാന്‍സറൊന്നും വരില്ല, പക്ഷേ വേറെ പ്രശ്‌നങ്ങള്‍ ഉണ്ട്

അടുത്ത ലേഖനം
Show comments