മൊബൈല്‍ ഫോണ്‍ ഉപയോഗം ഭൂരിഭാഗം പേരുടെയും ജീവിതശൈലിയില്‍ മാറ്റം വരുത്തി. കൂടുതല്‍ സമയം സമൂഹമാധ്യമങ്ങളില്‍ ചെലവഴിക്കുന്നവരാണ് പലരും. രാത്രി ഏറെ വൈകി ഉറങ്ങുന്നതിന് ഈ ശീലം കാരണമാകുകയും തുടര്‍ന്ന് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യു.
രാത്രി വൈകി ഉറങ്ങുന്നവര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഇവര്‍ക്ക് ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവും വരാനുള്ള സാധ്യത കൂടുതലാണ്.
അഞ്ചുമണിക്കൂറില്‍ താഴെ മാത്രമാണ് ഉറങ്ങുന്ന സമയമെങ്കില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടായേക്കാം.
ചെറുപ്പക്കാരില്‍ പോലും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകും. മദ്യപാനവും പുകവലിയുമുണ്ടെങ്കില്‍ അമിതവണ്ണവും പ്രമേഹവും ഉണകും. ചിലരില്‍ ഹൃദയാഘാതത്തിന്റെ സാധ്യതയും കൂടുതലാണ്.
മദ്യം, മധുരം, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗവും മൊബൈല്‍ ഫോണില്‍ കൂടുതലായി സമയം ചെലവഴിക്കുന്നതുമാണ് ഉറക്കം വൈകാന്‍ കാരണമാകുന്നതെന്നും പഠനം കണ്ടെത്തി.