Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രശസ്‌ത മനഃശാസ്‌ത്രജ്‌ഞന്‍ ഡോ. പി എം മാത്യു വെല്ലൂര്‍ അന്തരിച്ചു

പ്രശസ്‌ത മനഃശാസ്‌ത്രജ്‌ഞന്‍ ഡോ. പി എം മാത്യു വെല്ലൂര്‍ അന്തരിച്ചു

ജോര്‍ജി സാം

തിരുവനന്തപുരം , തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (20:56 IST)
പ്രശസ്‌ത മനഃശാസ്ത്രജ്ഞനും കൗണ്‍സിലിങ് വിദഗ്ധനുമായിരുന്ന ഡോ. പി എം മാത്യു വെല്ലൂര്‍ അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരം കവടിയാറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച മാവേലിക്കര കരിപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.
 
കേരള സര്‍വകലാശാലയില്‍ നിന്നു മനഃശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടിയ പി എം മാത്യു മദ്രാസ് വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജില്‍ അധ്യാപകനായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായും സേവനമനുഷ്‌ഠിച്ചു. മനഃശാസ്ത്രജ്ഞന്‍, ഗവേഷകന്‍, കൗണ്‍സിലിങ് വിദഗ്ധന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.
 
ഇരുപതോളം കൃതികൾ രചിച്ചു. സൂസി മാത്യു ആണ് ഭാര്യ. മക്കള്‍: ഡോ. സജ്ജന്‍(ഒമാന്‍), ഡോ. റേബ(ലണ്ടന്‍), ലോല(ദുബായ്). 

ചിത്രത്തിന് കടപ്പാട്: ഫിംഗര്‍‌ടിപ്‌സ് 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് 486 പേര്‍ക്കുകൂടി കോവിഡ്: മൂന്നു മരണങ്ങള്‍