Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപ്പ് അധികമാകുന്നത് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് പഠനം

ഉപ്പ് അധികമാകുന്നത് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് പഠനം
, വെള്ളി, 18 നവം‌ബര്‍ 2022 (13:23 IST)
പാചകത്തിൽ വിഭവങ്ങളുടെ രുചി നിർണയിക്കുന്നതിൽ ഉപ്പിന് വലിയ പ്രാധാന്യമാണുള്ളത്. പ്രായപൂർത്തിയായവർ ഒരു ദിവസം ആറ് ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കാൻ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. എന്നാൽ പലരും ഒമ്പത് ഗ്രാം വരെ കഴിക്കുന്നുവെന്നതാണ് സത്യം.
 
ഇപ്പോഴിതാ ഉപ്പ് അധികമായി കഴിക്കുന്നത് മാനസിക സമ്മർദ്ദം കൂടി ഉയർത്തുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. ശരീരത്തിൽ ഉപ്പ് അധികമാകുമ്പോൾ മാനസിക സമ്മർദ്ദത്തിന് കാരണമാകുന്ന ഹോർമോണിൻ്റെ അളവ് 75 ശതമാനത്തോളം വർധിക്കുമെന്ന് കാർഡിയോ റിസേർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എഡിന്‍ബെര്‍ഗിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.
 
ഉപ്പ് അമിതമായി കഴിക്കുന്നത് മാനസികസമ്മർദങ്ങളോട് ശരീരം പ്രതികരിക്കുന്നത് നിയന്ത്രിക്കുന്നമസ്തിഷ്ക്കത്തിലെ പ്രോട്ടീൻ ഉത്പാദനത്തിന് കാരണക്കാരായ ജീനുകളുടെ പ്രവർത്തനം വർധിപ്പിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകളില്‍ വികാരം ആളികത്തുന്നത് ഇവിടെ തൊടുമ്പോള്‍ ! അറിഞ്ഞിരിക്കാം ജി-സ്‌പോട്ടിനെ കുറിച്ച്