ആഴ്‌ചകള്‍ കൊണ്ട് പൊണ്ണത്തടി കുറയ്‌ക്കണോ ?; ഫിഷ് ഡയറ്റ് സൂപ്പറാണ്!

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (19:53 IST)
ഇന്നത്തെ ജീവിത സാഹചര്യത്തില്‍ പലരെയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് അമിതഭാരവും പൊണ്ണത്തടിയും. ഭക്ഷണക്രമത്തിലെ മാറ്റങ്ങളും ജങ്ക് ഫുഡുകളോടുള്ള അമിതമായ താല്‍പ്പര്യവുമാണ് പലര്‍ക്കും തടി കൂടാന്‍ കാരണമാകുന്നത്.

കുടവയര്‍ കുറയ്‌ക്കാന്‍ രാത്രി ഭക്ഷണം ഒഴിവാക്കുന്ന സ്‌ത്രീകളും പുരുഷന്മാരും ധാരാളമുണ്ട്. ഇതുകൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ല എന്നതാണ് സത്യം. ഭക്ഷണം കഴിക്കാതിരുന്നാല്‍ മറ്റ് രോഗങ്ങള്‍ പിടിക്കപ്പെടാന്‍ മാത്രമേ ആ ശീലം കാരണമാകുകയുള്ളൂ.

അമിതവണ്ണം കുറയ്‌ക്കാനുള്ള ഒരു എളുപ്പ വഴിയാണ് ഫിഷ് ഡയറ്റ് എന്നത്. എന്താണ് ഫിഷ് ഡയറ്റ് എന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. ഉയര്‍ന്ന അളവില്‍ പ്രോട്ടീനും കുറഞ്ഞ അളവില്‍ ഫാറ്റും അടങ്ങിയ ഡയറ്റാണ് ഫിഷ്‌ ഡയറ്റ്.

മത്സ്യത്തിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. മത്സ്യവും സമുദ്രവിഭവവും വിലയേറിയ പ്രോട്ടീന്റെ ഉറവിടങ്ങളാണ്. മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ അമിതവിശപ്പ്‌ തടയും ഒപ്പം കൂടുതല്‍ കാലറി ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യുന്ന രീതിയാണ് ഫിഷ്‌ ഡയറ്റ്.

ഫിഷ്‌ ഡയറ്റ് ആരംഭിക്കുമ്പോള്‍ ആദ്യം ഏതെങ്കിലും മാംസാഹാരത്തോടൊപ്പം മത്സ്യം കഴിച്ചു തുടങ്ങാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മത്സ്യം മാത്രം ഉള്‍പ്പെടുത്തിയുള്ള ഡയറ്റ് ശീലിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിനു ഇത് ഏറെ ഗുണം ചെയ്യും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പുരുഷന്മര്‍ കൂണ്‍ കഴിച്ചാല്‍ എന്താണ് നേട്ടം ?