ഫാറ്റി ലിവര്‍ നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

വ്യാഴം, 11 ജൂലൈ 2019 (20:09 IST)
ജീവിതശൈലിയുടെ ഭാഗമായി ഇന്ന് വളരെയധികം വര്‍ദ്ധിച്ചു വരുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന അവസ്ഥയാണിത്.

ഫാറ്റി ലിവര്‍ എന്ന രോഗത്തെ മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാനാവില്ല. ഭക്ഷണം നിയന്ത്രിച്ചാൽ മാത്രമേ ഫാറ്റി ലിവർ തടയാനാകൂ. കൊഴുപ്പ് കൂടിയതും മധുരം അടങ്ങിയതുമായ ഭക്ഷണങ്ങളാണ് ഈ രോഗങ്ങള്‍ക്ക് കാരണം.

അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കും. മാംസാഹരങ്ങള്‍ ഒഴിവാക്കി ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്.

ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുള്ള ബ്രോക്കോളി ഫാറ്റി ലിവർ പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. കരളിൽ കൊഴുപ്പ് അടിയുന്നത് തടയുകയും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും ഇത് സഹായിക്കും.

കരളിലെ കൊഴുപ്പ് അകറ്റാൻ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയ വാൾനട്ട് നല്ലതാണ്. പച്ചക്കറികള്‍ ധാരളമായി കഴിക്കുകയും പഴവര്‍ഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ മെനുവില്‍ ഉള്‍പ്പെടുത്തുകയും വേണം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജലദോഷവും ശ്വാസം‌മുട്ടലും മാറാന്‍ ഒരു നാട്ടുവിദ്യ!