Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 സാധനങ്ങൾ

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 സാധനങ്ങൾ
, വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (10:11 IST)
വീടും ഓഫീസുമായി ധൃതി പിടിച്ച ഓട്ടത്തിനിടയിൽ ഫ്രിഡ്ജ്, വാഷിങ്മെഷീൻ എല്ലാം സ്ത്രീകൾക്ക് ഒരു അനുഗ്രഹമാണ്. ജോലികൾ പെട്ടന്ന് തീർക്കാമല്ലോ എന്നതാണ് കാരണം. ഈ ഓട്ടപാച്ചിലിനിടയിൽ ആവശ്യമില്ലാത്ത സാധനങ്ങൾ കൂടി ചിലപ്പോഴൊക്കെ അശ്രദ്ധ കാരണം നമ്മൾ ഫ്രിഡ്ജിൽ എടുത്ത് വെയ്ക്കാറുണ്ട്.
 
ഭക്ഷണം ഒരു നിശ്ചിത താപനിലയിൽ ശീതികരിച്ച് സൂക്ഷിച്ചാണ് ഫ്രിഡ്ജുകൾ പ്രവർത്തിക്കുന്നത്. സാധാരണഗതിയിൽ ഒരു ഡിഗ്രി സെൽഷ്യസിനും അഞ്ചു ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ഫ്രിഡിജിനുള്ളിലെ താപനില. അഞ്ചു ഡിഗ്രി സെൽഷ്യസിൽ കൂടിയാൽ ബാക്ടീരിയകളും സൂക്ഷ്മാണുകളും പെരുകാനും കാരണമാകും. ഇതോടെ ഫ്രിഡ്ജിനുള്ളിൽ വെയ്ക്കുന്ന ഭക്ഷ്യ വസ്തുക്കൾ കേടാവുകയും ചെയ്യും.
 
ഫ്രിഡ്ജ് ഉണ്ടല്ലോ, എതുകൊണ്ട് എന്ത് ഭക്ഷണവും എത്ര മണിക്കൂർ വേണമെങ്കിലും വെയ്ക്കാമല്ലോ എന്നാണ് നമ്മൾ ചിന്തിക്കുക. എന്നാൽ, സത്യമതല്ല. ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചിയില്‍ മാറ്റം വരുത്തും. പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും. ഫ്രിഡ്ജിൽ വെയ്ക്കാൻ പാടില്ലാത്ത 5 ഭക്ഷ്യവസ്തുക്കൾ ഏതെല്ലാമെന്ന് നോക്കാം.
 
1. ബ്രഡ്: ബ്രഡ് ഫ്രിഡ്ജിൽ വച്ചാൽ പെട്ടെന്ന് ഡ്രൈയാകും. അഞ്ചു ദിവസം വരെ സാധാരണ ഊഷ്മാവിൽ ബ്രഡ് കേടാകില്ല.
2. തക്കാളി: തക്കാളി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പെട്ടെന്നു ഉണങ്ങി പോകുകയും സ്വാദു നഷ്ടപ്പെടുകയും ചെയും.  
3. എണ്ണ: എണ്ണ ഫ്രിഡ്ജിൽ വച്ചാൽ കട്ടപിടിയ്ക്കും. 
4. തേൻ: തേൻ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ക്രിസ്റ്റൽ രൂപത്തിലേക്കു മാറും.
5. ആപ്പിൾ: ഫ്രിഡ്ജിൽ വച്ചിരുന്നാൽ നീരു വറ്റിപ്പോകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓർമ ശക്തിക്ക് തീയില്‍ ചുട്ട മീന്‍