ആര്‍സിസിയില്‍ സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാംപെയ്ന്‍ ഒക്ടോബര്‍ 1 മുതല്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 28 സെപ്‌റ്റംബര്‍ 2024 (11:37 IST)
സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബര്‍ മാസം സ്തനാര്‍ബുദ അവബോധ മാസമായി ആചരിക്കുകയാണ്. സ്തനാര്‍ബുദത്തെ തടയുക, പ്രാരംഭദശയില്‍ തന്നെ രോഗനിര്‍ണയം നടത്തി രോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കുക, അര്‍ബുദബാധിതരെ സാമൂഹികമായും മാനസികമായും പിന്തുണയ്ക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഒക്ടോബര്‍ മാസം പിങ്ക് മാസമായി ആചരിക്കുന്നത്. സ്തനാര്‍ബുദ അവബോധ മാസാചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സൗജന്യ സ്താനാര്‍ബുദ പരിശോധന സംഘടിപ്പിക്കുന്നു. 
 
ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെ ചൊവ്വ,വ്യാഴം ദിവസങ്ങളില്‍ ഉച്ചക്ക് 1.30 മുതല്‍ 3.30 വരെയാണ് പരിശോധന ക്ലിനിക്കിന്റെ പ്രവര്‍ത്തനം. 30 വയസോ അതിന് മുകളിലൊ പ്രായമുള്ള വനിതകള്‍ക്ക് ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്കും  പരിശോധന ബുക്ക് ചെയ്യുന്നതിനും 0471 252 22 99 എന്ന നമ്പരില്‍ പകല്‍ 10 മണിക്കും 4 മണിക്കുമിടയില്‍ ബന്ധപ്പെടാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഉടന്‍ ചികിത്സ തേടുക

ലോകത്തിലെ ഏറ്റവും അപകടകരമായ തൊഴിലുകള്‍; ജീവിക്കാന്‍ വേണ്ടി ജീവന്‍ പണയം വയ്ക്കുന്നവര്‍

മദ്യപിക്കുന്നതിനൊപ്പം ഈ സാധനങ്ങള്‍ ഒരിക്കലും കഴിക്കരുത് ! കൂടുതല്‍ അപകടം

ഗര്‍ഭിണിയായാല്‍ ചിലര്‍ക്ക് വയര്‍ കാണില്ല, ഇതിന്റെ കാരണം അറിയാമോ

അവോക്കാഡോ നല്ലതാണ്, പക്ഷെ ചിലര്‍ക്ക് ദോഷമാണ്!

അടുത്ത ലേഖനം
Show comments