Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൌമാരക്കാർ ഉറക്കം ഒഴിവാക്കരുത് !

കൌമാരക്കാർ ഉറക്കം ഒഴിവാക്കരുത് !
, ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (19:34 IST)
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങളിലൊന്നാണ് കൌമാരകാലം. ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങൾ ഉണ്ടാകുന്ന സമയമായതിനാലാണിത്. ഈ പ്രായത്തിൽ ഉറക്കം വളരെ പ്രധാനമാണ്. കൌമാരക്കാർ ഉറക്കം ഒഴിവക്കുന്നത് ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിലേക്ക് നയിക്കും എന്നാണ് നിരവധി പഠനങ്ങളിൽനിന്നും വ്യക്തമാകുന്നത്.
 
കൌമാരക്കരിലെ ഉറക്കക്കുറവ് വിശാദ രോഗത്തിന് കാരണമാകും കൌമാരക്കരിലെ വിശാദ രോഗം ഹോർമൺ ഉതപാദനത്തെ സാരമായി തന്നെ ബാധിക്കും എന്നതിനാൽ ഉറക്കത്തിൽ കൃത്യത വരുത്താൻ പ്രത്യേകം ശ്രധിക്കണം. എട്ടുമുതൽ ഒൻപത് മണിക്കുർ വരെയാണ് കൌമാരക്കാർ ദിവസേന ഉറങ്ങേണ്ട സമയം. 
 
മെലോട്ടോണിൻ എന്ന ഹോർമോൺ ഉറക്കത്തിലാണ് ഉതപാതിപ്പിക്കപ്പെടുന്നത്. കൌമാരക്കരിൽ ഇത് വൈകിയാണ് ഉത്പാതിപ്പിക്കപ്പെടുക. അതിനാൽ ഉറക്കം കുറയുന്നത് പല പ്രശ്നങ്ങൾക്കും ഇടയാക്കും. കൌമാരക്കാരിലെ അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം ഉറക്കക്കുറവ് ഉണ്ടാക്കുന്നതായും ഇത് മസ്തിഷ്ക വളർച്ചയെ സാരമായി ബാധിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണടകൾ ധരിക്കുന്നവർ ചെയ്യുന്ന ഈ ചെറിയ പിഴവ് കാഴ്ചയെ ഗുരുതരമായി ബാധിക്കുന്നു !