Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂട് കൂടുന്നതിനനുസരിച്ച് മുടി കൊഴിയുന്നുണ്ടോ?

ചൂട് ആണോ പ്രശ്നം? വഴിയുണ്ട്

ചൂട് കൂടുന്നതിനനുസരിച്ച് മുടി കൊഴിയുന്നുണ്ടോ?
, ബുധന്‍, 7 മാര്‍ച്ച് 2018 (14:10 IST)
സംസ്ഥാനത്ത് ചൂട് കൂടുകയാണ്. ചൂട് കൂടുന്നതിനനുസരിച്ച് വേനല്‍ക്കാല അസുഖങ്ങളും വര്‍ധിക്കുന്നു. ചൂട് കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിന് പലതരം പ്രശ്നങ്ങളാണ് ഉണ്ടാവുക. ചൂട് കാലത്ത് പുരുഷന്മാരും സ്ത്രീകളും ഒരുപോലെ പേടിക്കുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. ശരീരം ഡ്രൈ ആകുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ശരീരചര്‍മ്മത്തിന് പുറമേ മുടിയുടെ കാര്യത്തിലും ഒരു വില്ലനാണ്.
 
മുടി നരയ്ക്കുക, മുടിയുടെ സ്വാഭാവിക ഭംഗി നശിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ചൂട് കാലത്ത് മുടിയില്‍ സംഭവിക്കുക. എന്നാല്‍ ചില മാര്‍ഗങ്ങളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. അതിന് ഒരേയൊരു മാര്‍ഗം ശ്രമിച്ചാല്‍ മതിയത്രേ. ശരിയായ ഭക്ഷണ ക്രമവും കൂടുതല്‍ വെള്ളം കുടിക്കുന്നതും ഇത്തരം പ്രശ്നങ്ങളില്‍ നിന്നും മുടിക്ക് മോചനം നല്‍കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. 
 
മുടി നല്ല രീതിയില്‍ സംരക്ഷിക്കാന്‍ വേണ്ടി ചെയ്യേണ്ട മാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം:
 
* സ്ഥിരമായി മുടി കഴുകുക
 
വേനല്‍ക്കാലത്ത് മുടിയില്‍ കൂടുതലായി പൊടി എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി ദിവസേന മുടി കഴുകുന്നത് നല്ലതാണ്. ബ്ലീച്ച് പൗഡര്‍ ചേര്‍ന്നിട്ടുള്ള വെള്ളം, ചൂടുവെള്ളം, തണുത്തവെള്ളം എന്നിവ ഉപയോഗിച്ച് മുടി കഴുകുന്നതിന് പകരം സാധാരണ വെള്ളം മാത്രമേ മുടി കഴുകാന്‍ ഉപയോഗിക്കാവൂ.
 
*തേയിലയിട്ട് വെള്ളം
 
തേയിലയിട്ട് വെള്ളം തിളപ്പിച്ച ശേഷം ഇത് മുടിയില്‍ നന്നായി പുരട്ടുകയോ ഒഴിക്കുകയോ ചെയ്യുക. മുടിയില്‍ ഷവര്‍ ക്യാപ് വയ്ക്കാം. അരമണിക്കൂറിന് ശേഷം മുടി കഴുകാം. ഇത് മുടിയ്ക്ക് സൂര്യനില്‍ നിന്നും സംരക്ഷണം നല്‍കും.
 
* ശരിയായ ഭക്ഷണക്രമം
 
മുടി അഴക് നലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഭക്ഷണക്രമം. കൂടുതല്‍ വെള്ളം കുടിക്കുന്നതും പഴവര്‍ഗങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുന്നതും മുടിയെ കൂടുതല്‍ ഉറപ്പുള്ളതാക്കുന്നു.  
 
*ചൂടുകാലത്ത് മുടി തുണികൊണ്ട് മറയ്ക്കുക
 
കഠിനമായ വേനല്‍ ചൂട് മുടിക്ക് എന്നും ഭീഷണി തന്നെയാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ മുടി കോട്ടണ്‍ തുണികൊണ്ട് മറയ്ക്കുന്നത് നല്ലതണ്. കൂടിയ തോതിലുള്ള സൂര്യപ്രകാശം മുടിയുടെ നിറം മങ്ങാന്‍ കാരണമാകുന്നു.
 
* ഷോര്‍ട്ട് ഹെയര്‍
 
വേനല്‍ക്കാലത്ത് മുടി ഷോര്‍ട്ടായി സൂക്ഷിക്കുന്നത് നല്ലതാണ്. മുടിയുടെ കേടുവന്ന ഭാഗങ്ങള്‍ ആദ്യം വെട്ടിയൊതുക്കണം. വേനല്‍കാലത്ത് കഴിവതും മുടിയുടെ നീളം കുറയ്ക്കുന്നതാണ് നല്ലത്. മുടിക്കുണ്ടായ ഒട്ടേറെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഷോര്‍ട്ട് ഹെയര്‍ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂട് കനക്കുമ്പോള്‍ ജ്യൂസും ഐസ്‌ക്രീമും നല്ലത്, എന്നാല്‍ ആ ‘പെട്ടി’ പ്രശ്‌നമാണ്