Webdunia - Bharat's app for daily news and videos

Install App

ഈ ഭക്ഷണങ്ങൾ ക്യാൻസറിനെ വിളിച്ച് വരുത്തും!

പഴമക്കാരുടെ വാക്കുകള്‍ക്ക് വലിയ വിലയുണ്ട്, ജീവന്റെ വില!

Webdunia
വ്യാഴം, 8 മാര്‍ച്ച് 2018 (13:40 IST)
പഴമക്കാർ പറയാറുണ്ട് നല്ല ഭക്ഷണമാണ് നല്ല മരുന്ന് എന്ന്. അത് അക്ഷരാർഥത്തിൽ ശരിയുമാണ്. അതുപോലെ തന്നെ നല്ലതല്ലാത്ത ഭക്ഷണ ശീലം നമ്മളെ നിത്യ രോഗികളാക്കി മാറ്റും, നാം നിത്യേന കഴിക്കുന്ന ഭക്ഷണസാധനങ്ങൾ എത്രത്തോളം ആരോഗ്യകരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? 
 
എന്ത് കഴിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. ചില ഭക്ഷണ സാധനങ്ങൾ നമ്മുടെ ശരീരത്തിൽ രോഗങ്ങൾ മാത്രം പ്രധാനം ചെയ്യുന്നവയാണ്. അത്തരം ആഹാര ശീലങ്ങൾ ഒഴിവാക്കിയാൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ ഒരുപക്ഷേ തടഞ്ഞു നിർത്താൻ നമുക്ക് സാധിച്ചേക്കും എന്ന് പഠനങ്ങൾ പറയുന്നു. ക്യാൻസർ വരാതിരിക്കാൻ നമ്മൾ നിത്യജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ട ശീലങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
 
മദ്യം 
 
മദ്യത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് കൂടുതലായി ഒന്നും തന്നെ പറയേണ്ടതില്ല. മനുഷ്യൻ ലഹരിക്കുവേണ്ടി കഴിക്കുന്ന ഈ പാനിയം ശരീരത്തിലെ മുഴുവൻ ആന്തരിക അവയവങ്ങളേയും ദോഷകരമായി ബാധിക്കും എന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ദിവസവും എന്തെങ്കിലും തരത്തിൽ മദ്യം ഉള്ളിൽ ചെല്ലുന്ന സ്ത്രീകളിൽ സ്തനാർബുദത്തിനു സാധ്യത ഉള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. 
 
ബാര്‍ബിക്യൂ
 
ശരിയായി ഗ്രിൽ ചെയ്തെടുക്കുന്ന മാംസം ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ കാര്‍സിനോജെന്‍സ് എന്ന അപകടകരമായ രാസ പദാർഥമാണ് ബാര്‍ബിക്യൂവിലൂടെ നാം അകത്താക്കുന്നത്. ഇറച്ചി കനലിൽ പുകയുമ്പോൾ  ഉണ്ടാകുന്ന ടാർ മാംസം വലിച്ചെടുക്കും, അത് കഴിക്കുന്നതോടെ ഇത് (ടാർ) ശരീരത്തിലും എത്തിച്ചേരും ക്യാൻസർ വരാൻ പിന്നീട് മറ്റൊരു കാരണം ആവശ്യമില്ല. 
 
സോഡ 
 
സോഡ കുടിക്കാത്തവരായി ആരും ഉണ്ടാവില്ല. വയറു നിറച്ച് ആഹാരം കഴിച്ച ശേഷം, കഴിച്ച ഭക്ഷണം ഒന്നൊതുങ്ങാൻ ഒരു സോഡയോ കാർബോണേറ്റ്ഡ് ശീതൾ പാനിയങ്ങളോ കുടിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതല്ല. എന്നാൽ സോഡയിൽ ആരോഗ്യത്തിന് ഗുണകരമായ യാതൊന്നും തന്നെ ഇല്ല എന്ന് അറിയുക. കാർബണും ക്രിത്രിമ മധുരവും നിറച്ച വെറുമൊരു പാനിയം മാത്രമാണ് സോഡ. 
 
പൊട്ടറ്റോ ചിപ്സ്  
 
ഇത് കഴിക്കുന്നത് സിഗററ്റ് വലിക്കുന്നതിന് തുല്യമാണ് എന്നു പറഞ്ഞാൽ വിശ്വസിക്കൻ അല്പം  ബുദ്ധിമുട്ടായിരിക്കും. പക്ഷേ സത്യമാണ്. ഉയർന്ന ചൂടിൽ കിഴങ്ങ് വറുക്കുമ്പോൾ ഉണ്ടാകുന്ന അക്രിലാമൈഡ് എന്ന രാസപദാർഥം സിഗരറ്റിൽ അടങ്ങിയിരിക്കുന്നു. എന്നു മാത്രമല്ല ഇതിൽ ഉപയോഗിക്കുന്ന മറ്റു രാസവസ്തുക്കൾ മാരക അസുഖങ്ങൾക്ക് കാരണമാകും. കിഴങ്ങിലടങ്ങിയിരിക്കുന്ന ഉയർന്ന ഫാറ്റ് കലോറി പൊണ്ണത്തടിക്കും കാരണമാകുമെന്ന് പഠനങ്ങൽ തെളിയിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുദ്ധി വികാസത്തിന് ഈ ഭക്ഷണങ്ങൾ

ഉപ്പിന് കാലഹരണ തീയതി ഉണ്ടോ? ഉപ്പ് മോശമാകാന്‍ എത്ര സമയമെടുക്കും?

വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്താണ്! നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?

5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അബദ്ധവശാല്‍ പോലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്,ഡോക്ടര്‍മാര്‍ പറയുന്നത് എന്താണെന്ന് നോക്കാം

വീട്ടില്‍ വാങ്ങുന്ന പാല്‍ ഇങ്ങനെ ചെയ്തു നോക്കൂ; രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അറിയാം

അടുത്ത ലേഖനം
Show comments