Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെൻഷനകറ്റി യൌവ്വനം നിലനിർത്താൻ പേരക്ക !

ടെൻഷനകറ്റി യൌവ്വനം നിലനിർത്താൻ പേരക്ക !
, ബുധന്‍, 6 ജൂണ്‍ 2018 (14:07 IST)
ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഫലമാണ് പേരക്ക ഈക്കാലത്ത് നമ്മൾ നേരിടുന്ന പല ജീവിത ശൈലി പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ പേരക്ക എന്ന ഒറ്റ പഴം കഴിക്കുന്നതിലൂടെ സാധിക്കും എന്നതണ് സത്യം. ടെൻഷൻ അകറ്റാനും ശരീരത്തിൽ യൌവ്വനം നിലനിർത്താനും പേരക്കക്ക് പ്രത്യേക കഴിവാണ് ഉള്ളത്. 
 
പേരക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റുകളാണ് യൌവ്വനം നില നിർത്താൻ സഹായിക്കുന്നത്. ഈ ഫലം നിത്യവും കഴിക്കുന്നതിലൂടെ ടെൻഷൻ ഉണ്ടാക്കുന്ന ഹോർമോണുകളെ നിയന്തിക്കാൻ സാധിക്കും. അർബുദം ഹൃദ്രോഗ്മ എന്നിവയെ പോലും തടുക്കാൻ പേരക്ക കഴിക്കുന്നതിലൂടെ സാധിക്കും. 
 
പേരക്കയിൽ ധാരാളം അടങ്ങിയിരിക്കുന്ന നാരുകൾ ദഹന പ്രകൃയയെ ത്വരിതപ്പെടുത്തും. ഇത് അമിത വണ്ണം കുറക്കാൻ സഹായിക്കും. പേരക്ക കഴിക്കുന്നത് രക്തപ്രവാഹം വർധിപ്പിക്കും പേരക്കയിലെ വൈറ്റമിൻ ബി3 ആണ് രക്തപ്രവാഹം കൂട്ടുന്നത്. വൈറ്റമിൻ ബി6 തലച്ചോറിലെ നാഡി വ്യവസ്ഥയെ കാര്യക്ഷമമാക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആസിഡ് ഉണ്ടെന്ന് കരുതി നാരങ്ങാ വെള്ളം ഒഴിവാക്കേണ്ട; ഗുണങ്ങൾ ഏറെയാണ്