മുട്ടയുടെ വെള്ള ശീലമാക്കിയാല്‍ ഈ നാല് ഗുണങ്ങള്‍ സ്വന്തമാക്കാം
മുട്ടയുടെ വെള്ള ശീലമാക്കിയാല്‍ ഈ നാല് ഗുണങ്ങള്‍ സ്വന്തമാക്കാം
പലര്‍ക്കുമുള്ള സംശയമാണ് മുട്ടയാണോ മുട്ടയുടെ വെള്ളയാണോ നല്ലതെന്ന കാര്യം. അതുവേറൊന്നും കൊണ്ടല്ല, മുട്ടയെ സമീകൃത ആഹാരമായി കണക്കാക്കുന്നതുകൊണ്ടാണ്. എങ്കിലും ഇക്കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളാണ്.
മുട്ടയുടെ മഞ്ഞയെപറ്റിയാണ് സാധാരണയായി എതിർ അഭിപ്രായങ്ങൾ വരുന്നത്. ഇത് കൊളസ്‌ട്രോള്‍ ഉണ്ടാക്കുമെന്ന് ഒരു പക്ഷം അഭിപ്രായപ്പെടുന്നുണ്ട്. എന്തുതന്നെയായാലും മുട്ടയുടെ വെള്ളയ്‌ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. ഡയറ്റെടുക്കുന്നവര്‍ കൂടുതലും കഴിയ്ക്കുക മുട്ടയുടെ വെള്ളയാണ്.
കൊഴുപ്പു കുറഞ്ഞ മാംസ്യം (Protein) അടങ്ങിയ മുട്ടയുടെ വെള്ള പേശികളുടെ കരുത്തിനും ആരോഗ്യം വര്‍ദ്ധിക്കാനും ഉത്തമമാണ്. മുട്ടയുടെ വെള്ളയിൽ ജീവകങ്ങളായ എ , ബി–12, ഡി ഇവ അടങ്ങിയിട്ടുണ്ട്. ജീവകം ബി 2 എന്നറിയപ്പെടുന്ന റൈബോഫ്ലേവിൻ മുട്ട വെള്ളയിൽ ഉണ്ട്.
ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനു സഹായിക്കുന്ന ധാതുവാണ് പൊട്ടാസ്യം. വിശപ്പിനെ നിയന്ത്രിക്കാനും മുട്ടയുടെ വെള്ളയിലുള്ള കൊഴുപ്പു കുറഞ്ഞ മാംസ്യം സഹായിക്കുന്നു.
1. മുട്ടയുടെ വെള്ളയും കൊളസ്‌ട്രോളും
ആരോഗ്യം സംരക്ഷിക്കുന്നവര്‍ക്ക് പതിവാക്കാവുന്നതാണ് പ്രോട്ടീന്‍ സമ്പന്നമായ മുട്ടയുടെ വെള്ള. ഇത് ശീലമാക്കിയാല്‍ ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും കൊളസ്‌ട്രോള്‍ ഇല്ലാതാക്കാനും സഹായിക്കും.
2. ശരീരഭാരം കുറയ്‌ക്കാൻ
ശരീരഭാരം കുറച്ച് ആരോഗ്യം മികച്ചതാക്കാന്‍ മുട്ടയുടെ വെള്ള ഉത്തമമാണ്. അതുപോലെ തന്നെ ഹൃദ്രോഗസാധ്യത ഇല്ലാതാക്കാനും ഈ ആഹാരരീതി സഹായിക്കും. ഹൃദയധമനികളെ വികസിപ്പിച്ച് രക്‍തത്തിന്റെ ഒഴുക്ക് വേഗത്തിലാക്കാനും മുട്ടയുടെ വെള്ള മികച്ചതാണ്.
3. രക്ത സമ്മർദം താളം തെറ്റില്ല
മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്ത സമ്മർദം കുറയ്‌ക്കും. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന്ഇലക്ട്രോലൈറ്റായി പ്രവർത്തിക്കുന്ന ധാതുവാണ്പൊട്ടാസ്യം എന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്.
4. പേശികളുടെ കരുത്തിന്
മുട്ടയുടെ വെള്ളയില്‍ വിറ്റാമിൻ എ, ബി12, ഡി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ശക്തിക്ഷയം, തിമിരം, മൈഗ്രേന്‍ എന്നിവ ഇല്ലാതാക്കാന്‍ വെള്ള സഹായിക്കും. പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ കലവറ കൂടിയാണ് മുട്ടയുടെ വെള്ള.