ഭംഗിയുടെ കാര്യത്തിൽ ഉയരം ഒരു പ്രധാനമാണ്. താൻ ഉയരം വക്കുന്നില്ല എന്ന കുട്ടികൾ ചിലപ്പോൾ പരാതി പറയാറുണ്ട്. ഓരോരുത്തരുടെയും ജനിതകമായ ഘടന അനുസരിച്ചാണ് ഉയരം വക്കുന്നതിന്റെ സമയം എങ്കിലും ഉയരം വക്കുന്നതിനായി ചില കാര്യങ്ങൾ കൂടി ചെയ്യാം.
ചെറിയ കുട്ടികളാണ് ഈ വ്യായാമ മുറകൾ ചെയ്യേണ്ടത്. ഒരു പ്രായത്തിനപ്പുറം മുതിർന്നു കഴിഞ്ഞാൽ പിന്നെ ഉയരം വക്കുക പ്രയാസമാണ്. നീന്തൽ ഉയരംവക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ദിവസവും മൂന്നുമണിക്കൂറെങ്കിലും നീന്തുക. ഇത് ശരീരത്തിന് നല്ല ആരോഗ്യവും ഊർജ്ജവും നൽകുകകൂടി ചെയ്യും.
സൈക്ലിംഗ് ഉയരം വക്കാൻ സഹായിക്കുന്ന ഒരു മാർഗമാണ്. കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും ഇത് വളരെയധികം സഹായിക്കും. എന്നും സൈക്ലിംഗ് നടത്തുക. മറ്റൊരു പ്രധാനപ്പെട്ട സംഗതിയാണ് ഉറക്കം. ഉയരംവക്കുന്നതിന് ആഴത്തിലുള്ള ഉറക്കം അത്യാവശ്യമാണ്. ഉറക്കത്തിലാണ് ശരീരത്തിന് വളർച്ച സംഭവിക്കുന്നത്.
ഭക്ഷണണവും ക്രമീകരിക്കുക. പ്രോട്ടീനും കാത്സ്യവും ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. മുട്ട പാൽ തുടങ്ങിയ ഭക്ഷണങ്ങൾ ദിവസവും ആഹാര ശീലത്തിൽ ഉൾപ്പെടുത്തുക. ജങ്ക് ഫുഡുകളും അമിതമായി മധുരം അടങ്ങിയ ഭക്ഷണങ്ങളും പരമാവധി കുറക്കുക. ഒഴിവാക്കാൻ സധിക്കുമെങ്കിൽ അത്രയും നല്ലത്.