വെറും വയറ്റില്‍ ഏത്തപ്പഴം കഴിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

വെറും വയറ്റില്‍ ഏത്തപ്പഴം കഴിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ചൊവ്വ, 18 ഡിസം‌ബര്‍ 2018 (11:11 IST)
ശരീരത്തിന് കരുത്തും ഊര്‍ജവും നല്‍കുന്ന കാര്യത്തില്‍ കേമനാണ് ഏത്തപ്പഴം. വ്യായാമം ചെയ്യുന്നവരും ശരീരകാന്തി കൊതിക്കുന്നവരും തീര്‍ച്ചയായും കഴിക്കേണ്ടതാണിത്. എന്നാല്‍, കൊച്ചു കുട്ടികള്‍ക്ക് അമിതമായി ഏത്തപ്പഴം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഫൈബര്‍, മഗ്നീഷ്യം, അയണ്‍, വൈറ്റമിന്‍ ബി എന്നിവയുടെ കലവറയാണ് ഏത്തപ്പഴം. രക്തത്തിലെ കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും അളവ് ബാലന്‍സ് ചെയ്യാനും ഏത്തപ്പഴം നല്ലതാണ്.

ഗുണങ്ങള്‍ നിരവധിയാണെന്നതിനാല്‍ പലരും തെറ്റിദ്ധാരണ മൂലം വെറും വയറ്റില്‍ ഏത്തപ്പഴം കഴിക്കാറുണ്ട്. കഴിച്ചാലുടന്‍ നല്ല ഊര്‍ജം ലഭിക്കുമെന്ന ധാരണയിലാണ് പലരും ഈ രീതി പിന്തുടരുന്നത്.

എന്നാല്‍ ഏത്തപ്പഴം വെറും വയറ്റില്‍ കഴിക്കുന്നത് ഉദരകോശങ്ങള്‍ക്കും കുടലിനും ദോഷം ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അടിസ്ഥാനപരമായി അസിഡിക്കായ ഏത്തപ്പഴത്തില്‍ വലിയ അളവില്‍ പൊട്ടാഷ്യമുണ്ട്. ഇത് വെറും വയറ്റില്‍ ഉളളില്‍ ചെല്ലുന്നത് നന്നല്ല.

ഏത്തപ്പഴം കൂടുതൽ ആയി കഴിക്കുന്നത്  വയറുവേദന, ഛർദി, അതിസാരം എന്നിവക്ക്​കാരണമാവുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പുരുഷന്മാര്‍ ഈന്തപ്പഴം ആട്ടില്‍പാലില്‍ കുതിര്‍ത്ത് കഴിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട് ?