ചിക്കന്‍ കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. ദിവസേന ചിക്കന്‍ കഴിക്കുന്നതും ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കുന്നതുമൊക്കെ പലരുടേയും ശീലങ്ങളാണ്. എന്നാല്‍ വീട്ടില്‍ വല്ലപ്പോഴുമായിരിക്കും ചിക്കന്‍ വാങ്ങുന്നത്. പാചകം ചെയ്തുകഴിഞ്ഞാല്‍ കഴിച്ചിട്ട് ബാക്കി വരുന്നത് ഫ്രിജില്‍ വയ്ക്കുകയാണ് പതിവ്. പിന്നീട് അതെടുത്ത് വീണ്ടും ചൂടാക്കി കഴിക്കും. ഇത്തരത്തില്‍ വീണ്ടും ചൂടാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ചിക്കന്‍ തണുത്ത ശേഷം വീണ്ടു ചൂടാക്കുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ വീണ്ടും വിഘടിക്കുകയും അത് ശരീരത്തിന് ദോശകരമാകുന്ന പദാര്‍ത്ഥങ്ങളാകുകയും ചെയ്യും. ഏത് ആഹാരവും രണ്ടാമത് ചൂടാക്കി കഴിക്കുന്നത് ഉചിതമല്ല.