സിടി സ്‌കാനുകള്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

ശ്രീനു എസ്

വ്യാഴം, 9 ജൂലൈ 2020 (13:03 IST)
സിടി സ്‌കാനുകള്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. നെതര്‍ലാന്‍ഡ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. രോഗനിര്‍ണയത്തിന്റെ കൃത്യതയ്ക്ക് വളരെ സഹായിക്കുന്ന ഉപകരണമാണ് സിടി സ്‌കാന്‍. എന്നാല്‍ ഇതിന്റെ ഉപയോഗം ഉയര്‍ന്ന തരത്തിലുള്ള റേഡിയേഷനാണ് ശരീരത്തില്‍ ഏല്‍പിക്കുന്നത്. ഇത് പിന്നീട് രക്താര്‍ബുദത്തിനും തലയിലെ ക്യാന്‍സറിനും കാരണമാകും.
 
1979 മുതല്‍ 2012വരെ ഒന്നര ലക്ഷത്തിലേറെ കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. വളരെ ചെറുപ്പത്തില്‍ കുട്ടികളില്‍ നിരന്തരം സിടി സ്‌കാന്‍ എടുത്താല്‍ ലുക്കീമിയ ഉണ്ടാകാന്‍ സാധ്യതയുണ്ട്. റേഡിയേഷന്‍ ഏല്‍ക്കുമ്പോള്‍ ഡിഎന്‍എയില്‍ ഉണ്ടാകുന്ന മാറ്റമാണ് ഇതിന് കാരണം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രാവിലെ എഴുന്നേറ്റ് കുറച്ച് ചൂടുവെള്ളം കുടിച്ചാല്‍ ഇതൊക്കെയാണ് ഗുണങ്ങള്‍