Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉയരം കൂടുതലാണോ? ഇക്കാര്യങ്ങൾ സില്ലിയായി കാണണ്ട !

ഉയരം കൂടുതലാണോ? ഇക്കാര്യങ്ങൾ സില്ലിയായി കാണണ്ട !
, തിങ്കള്‍, 24 ജൂണ്‍ 2019 (16:50 IST)
എല്ലവര്‍ക്കും ഒരേ ഉയരമായിരിക്കണമെന്നില്ല. ചിലര്‍ക്ക് പൊക്കം കൂടിയിരിക്കാം, ചിലര്‍ക്കത് കുറഞ്ഞിരിക്കാം. മനുഷന്റെ വളര്‍ച്ചയ്ക്ക് കാരണമാകുന്നത് നിരവധി ഹൊര്‍മ്മോണുകളാണ്. ഇതില്‍ പ്രധാനമായവ ഗ്രോത്ത് ഹോര്‍മോണും തൈറോയിഡ് ഹോര്‍മോണും ലൈംഗിക ഹോര്‍മോണുകളും ആണ്. ഗ്രോത്ത് ഹോര്‍മോണ്‍ നമ്മുടെ എല്ലുകളുടെ വളര്‍ച്ച നിലയ്ക്കുന്ന പ്രായത്തിലോ അതിനും മുമ്പോ അമിതമായി ഉത്പാദിപ്പിക്കപ്പെട്ടാല്‍ ഭീമാകാരമായ ഉയരമാകും ഫലം. ജൈജാന്റിസം എന്നാണ് ഈ അവസ്ഥയേ വൈദ്യ ശാസ്ത്രം വിളിക്കുന്നത്.
 
അമിതമായ പൊക്കമുള്ള ശരീരപ്രകൃതിയുള്ള സ്ഥിതിവിശേഷമാണ് മര്‍ഫാന്‍സ് സിന്‍ഡ്രോം. ഈ വ്യക്തികളുടെ ശരീരത്തിലെ കോളാജന്‍ നാരുകളുടെ ഘടനയില്‍ ജന്മനായുള്ള ചില തകരാറുമൂലമുള്ള രോഗമാണിത്. ഇവരുടെ സന്ധികള്‍ക്ക് അമിതമായ ഇലാസ്തികത ഉണ്ടാകും. ഇങ്ങനെയുള്ളരുടെ ഹൃദയവും ഹൃദയത്തില്‍ നിന്നു തുടങ്ങുന്ന അയോര്‍ട്ട പോലുള്ള വലിയ ധമനികളുടെ കോളാജന്‍ നാരുകളുടെ കുഴപ്പം കാരണം ഹൃദയവാല്‍വുകളിലെ തകരാറുകള്‍ തുടങ്ങിയ അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.
 
ഉയരം കൂടിയിരിക്കുന്ന അവസ്ഥയ്ക്ക് കാരണമായ ഹോര്‍മോണുകള്‍ ആവശ്യത്തിന് ഉതപാദിപ്പിക്കാതിരുന്നാലോ? അങ്ങനെ സംഭവിക്കുന്നവരുടെ പൊക്കം വളരെ കുറഞ്ഞുപോകും. അഥവാ കുള്ളന്മാരാകും എന്നര്‍ഥം. പൊക്കം കുറഞ്ഞ അവസ്ഥയെ ഡ്വാര്‍ഫിസം എന്നാണ് പൊതുവേ പറയുന്നത്. ഇത് ഉചിതമല്ല. കാരണം പുരുഷന് അഞ്ചടിയില്‍ കുറവും ഒരു സ്ത്രീക്ക് നാലര അടിയില്‍ കുറവുമാണ് ഉള്ളതെങ്കില്‍ മാത്രമേ അത് ഡ്വാര്‍ഫിസമാകുന്നുള്ളു.
 
അമിതമായ പൊക്കമുള്ളവര്‍ അതായത് ജൈജാന്റിസം ബാധിച്ചവര്‍ക്ക് ശ്വാസകോശങ്ങള്‍ വലുതായി വികസിക്കുന്ന എംഫൈസീമ പോലെ ഉള്ള സ്ഥിതിവിശേഷം ഉണ്ടാകാം. ഇവരുടെ ശ്വാസകോശത്തിന്റെ പ്രതലത്തില്‍ ചെറിയ കുമിളകള്‍ കാണാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ഈ കുമിളകള്‍ ചിലപ്പോള്‍ ചെറിയ അധ്വാനം ചെയ്യുന്ന സമയത്തോ, അധികം ചുമയ്ക്കുന്ന സമയത്തോ പൊട്ടി ശ്വാസകോശത്തിന്റെ പുറത്തുള്ള പ്ളൂറയ്ക്കുള്ളില്‍ വായു കെട്ടിനില്‍ക്കുന്ന ന്യൂമോതോറാക്സ് എന്ന അസുഖം ഉണ്ടാകും.
 
ഹൃദയപ്രശ്നങ്ങളും എല്ലുതേയ്മാനവും അമിത പൊക്കമുള്‍ല ഇത്തരക്കാരില്‍ കണ്ടുവരുന്നു. അമിതമായ ഗ്രോത്ത് ഹോര്‍മോണ്‍ മൂലം ഹൃദയത്തിന്റെ മാംസപേശികള്‍ തടിക്കുകയും കാര്‍ഡിയോമയോപ്പതി എന്ന രോഗം ഉണ്ടാകുകയും ചെയ്യാം. കൂടാതെ ഇവരുടെ സന്ധികളിലെ കാര്‍ട്ടിലേജുകള്‍ അധികം വളരുകയും തേയ്മാനം കൂടുകയും ചെയ്യുന്നതുകൊണ്ട് ഇവര്‍ക്കു ഓസ്റ്റിയോആര്‍ത്രൈറ്റിസ് എന്ന രോഗം കൂടുതലായി കാണും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെളുത്തുള്ളി കഴിച്ചാൽ സ്ത്രീകളെ വശീകരിക്കാം, എങ്ങനെ?