Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് വെറുമൊരു ചായയല്ല; ഇഞ്ചി ചായയുടെ ഗുണങ്ങള്‍ കുന്നോളമുണ്ട്!

ginger tea
, ശനി, 24 ഓഗസ്റ്റ് 2019 (17:39 IST)
പലര്‍ക്കും ഇഞ്ചി ചായയോട് ഇഷ്‌ടം കുറവാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകള്‍ക്കാണ് ഈ അകല്‍ച്ച കൂടുതല്‍. ചായയുടെ സ്വാഭാവിക രുചി നഷ്‌ടമാക്കുന്നതാണ് ഇഞ്ചി ചായ എന്നാണ് ഇവരുടെ ആരോപണം.

ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ മേന്മകള്‍ പറഞ്ഞാല്‍ തീരില്ല. ചായക്കൊപ്പം ആകുമ്പോള്‍ ശരീരത്തിന് കൂടുതല്‍ ഉണര്‍വ് ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ദഹനക്കുറവ്, എരിച്ചില്‍, മൈഗ്രെയിന്‍, ഛര്‍ദി, അതിസാരം, ആര്‍ത്തവം മൂലമുണ്ടാകുന്ന വയറുവേദന എന്നിവ പിടിച്ചു നിര്‍ത്താന്‍ ഏറ്റവും ഉത്തമമാണ് ഇഞ്ചി ചായ. ഹൃദ്‌രോഗങ്ങളെ പോലും ചെറുക്കാന്‍ ഇഞ്ചി ചായ്‌ക്ക് കഴിയും എന്നതാണ് ശ്രദ്ധേയം.

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ഇഞ്ചി ചായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. രക്തയോട്ടം കൂട്ടുകയും രക്തത്തെ ശുദ്ധീകരിക്കാനും ഇഞ്ചി ചായക്ക് കഴിയും. വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കുകയും മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും കഴിയും.

തടി കുറയ്ക്കുന്ന കാര്യത്തിലും ഇഞ്ചി ചായയ്ക്ക് പ്രത്യേക പങ്കാണുള്ളത്. അള്‍ഷിമേഴ്‌സ് പ്രതിരോധിക്കാനും ഇഞ്ചിചായ നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖക്കുരുവും, മുഖത്തെ ചുളിവുകളും മാറാന്‍ ബീറ്റ്റൂട്ട് മാത്രം മതി!