Webdunia - Bharat's app for daily news and videos

Install App

എരിവുള്ള ഭക്ഷണം ഇഷ്‌ടപ്പെടുന്നവരാണോ നിങ്ങള്‍ ?; എങ്കില്‍ ശ്രദ്ധിക്കണം!

Webdunia
ചൊവ്വ, 30 ജൂലൈ 2019 (17:48 IST)
എരിവുള്ള ഭക്ഷണം ഇഷ്‌ടപ്പെടുന്നവര്‍ വളരെ ചുരുക്കമാണ്. ഇഷ്‌ടപ്പെടുന്നവരാകട്ടെ യാതൊരു മടിയും കൂടാതെ ഇത്തരം ആഹാരങ്ങള്‍ വലിച്ചു വാരി കഴിക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നത്.

എരിവുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിച്ചവരിൽ ഓര്‍മക്കുറവ്, കാര്യഗ്രഹണശേഷിക്കുറവ് എന്നിവ ഉണ്ടാകുമെന്നാണ് സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തില്‍ പറയുന്നത്.

കുട്ടികള്‍ എരിവുള്ള ഭക്ഷണങ്ങള്‍ പതിവാക്കിയാല്‍ ഭാവിയില്‍ മറ്റു രോഗങ്ങളും പിടിക്കപ്പെടും. നിരന്തരമായി ഇങ്ങനെ അധിക എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ വയര്‍ വേദനയ്ക്കും ആമാശയശ്രവണങ്ങൾക്കും കാരണമാകും. എരിവ് ഭക്ഷണത്തിന്റെ ദഹനത്തെ തടസപ്പെടുത്തും. ഇതോടെ ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയം വേണ്ടി വരും.

ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് എരിവുള്ള ഭക്ഷണങ്ങള്‍. എരിവുള്ള ഭക്ഷണങ്ങള്‍ കടന്നു പോകുമ്പോള്‍ അന്നനാളം, ആമാശയം, ചെറുകുടല്‍, വന്‍കുടല്‍ എന്നിവയ്‌ക്ക് പലവിധ പ്രശ്‌നങ്ങളുണ്ടാകും. അള്‍സറിനും വയറിലെ പുകച്ചിലിനും ഇത് ഒരു കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വൃക്ക രോഗത്തിന്റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

നിങ്ങള്‍ വാങ്ങുന്ന പാല്‍ പരിശുദ്ധമാണോ? വീട്ടില്‍ പരിശോധിക്കാം!

ഈസമയങ്ങളില്‍ പാലുകുടിക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യും

Samosa: എണ്ണ ഒഴിവാക്കാം, സമൂസ കൂടുതൽ ക്രിസ്പിയും ആരോഗ്യകരവുമാക്കാൻ ഇക്കാര്യം ചെയ്തുനോക്കു

അടുത്ത ലേഖനം
Show comments