Publish Date: Mon, 10 Dec 2018 (12:46 IST)
Updated Date: Mon, 10 Dec 2018 (12:50 IST)
താനെ: കൂടെ ജീവിച്ചിരുന്ന പ്രണയിനിയെ യുവാവ് സിലിണ്ടറുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഡോംമ്പിവിലിയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. 23കാരിയായ യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഏതാവും വർഷങ്ങളായി യുവാവും യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതി തന്നെ വഞ്ചിക്കുന്നുണ്ടൊ എന്ന സംശയം മൂലം ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നത് അടുത്തിടെ പതിവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയും ഇത്തരത്തിൽ വഴക്കുണ്ടായിരുന്നു. ഇതിനിടെ യുവാവ് യുവതിയുടെ തലയിൽ സിലിണ്ടർകൊണ്ട് അടിക്കുകയായിരുന്നു.
സിലിണ്ടറുകൊണ്ട് അടിയേറ്റ് തലതകർന്നാണ് യുവതി കൊല്ലപ്പെട്ടത് എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ കൊലപ്പെടുത്തിയെ ശേഷം യുവാവ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.