Drinking Water: വെള്ളം കുടിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം
ദിവസത്തില്‍ മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ചൂടുകാലത്ത് പ്രത്യേകിച്ച്.
മനുഷ്യന്റെ ആരോഗ്യത്തിനു ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുന്നവരില്‍ അസുഖങ്ങള്‍ കുറവായിരിക്കുമെന്നാണ് പഠനം. വെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ദിവസത്തില്‍ മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ചൂടുകാലത്ത് പ്രത്യേകിച്ച്.
ഒറ്റയടിക്ക് ധാരാളം വെള്ളം കുടിക്കരുത്. ഗ്ലാസില്‍ ഒഴിച്ച് സാവധാനത്തില്‍ വേണം വെള്ളം കുടിക്കാന്‍. ഇടവിട്ട് ഇടവിട്ട് വേണം വെള്ളം കുടിക്കാന്‍. അതാണ് ആരോഗ്യത്തിനു നല്ലത്.
നിന്നുകൊണ്ട് വെള്ളം കുടിക്കുന്ന ശീലം നല്ലതല്ല. ഇരുന്നുകൊണ്ട് വേണം വെള്ളം കുടിക്കാന്‍. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അത് വൃക്കയ്ക്ക് സമ്മര്‍ദ്ദമുണ്ടാക്കും.
തിളപ്പിച്ചാറിയ വെള്ളമോ പ്യൂരിഫൈ ചെയ്ത വെള്ളമോ ആയിരിക്കണം കുടിക്കേണ്ടത്.
വെള്ളത്തിനു ബദല്‍ അല്ല മറ്റ് ഏത് പാനീയവും. വെള്ളത്തിന്റെ ഗുണം വെള്ളത്തിനു മാത്രമേ നല്‍കാന്‍ സാധിക്കൂ.
അതിരാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നത് വയറിന് നല്ലതാണ്.
ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.