Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയറ്റിൽ ഗ്യാസ് നിറയുന്ന പ്രശ്നമുണ്ടോ? ഇക്കാര്യങ്ങൾ ചെയ്തു നോക്കു

വയറ്റിൽ ഗ്യാസ് നിറയുന്ന പ്രശ്നമുണ്ടോ? ഇക്കാര്യങ്ങൾ ചെയ്തു നോക്കു
, ബുധന്‍, 20 ഡിസം‌ബര്‍ 2023 (20:39 IST)
അമിതമായ ഭക്ഷണം, കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നിവയെല്ലാം വയറിൽ ഗ്യാസ് നിറയുന്നതിന് കാരണമാകാറുണ്ട്. വയറിൽ അകാരണമായുള്ള സമ്മർദ്ദം,വേദന,ഏമ്പക്കം എന്നിവയെല്ലാം ഇത് മൂലമുണ്ടാകുന്നു. ഇതെല്ലാം തന്നെ വയറും കുടലുമടങ്ങുന്ന ദഹനനാളി വായു മൂലം നിറയുന്നത് മൂലമാണ് സംഭവിക്കുന്നത്. ബ്ലോട്ടിംഗ് എന്നറിയപ്പെടുന്ന ഈ അവസ്ഥയെ എങ്ങനെ മറികടക്കാമെന്ന് നോക്കാം.
 
ദഹനപക്രിയയിൽ വലിയ സ്ഥാനമാണ് വെള്ളത്തിനുള്ളതെന്നതിനാൽ ആഹാരത്തിന് അര മണിക്കൂർ മുൻപും ഒരു മണിക്കൂർ ശേഷവും വെള്ളം കുടിയ്ക്കാൻ ശ്രദ്ധിക്കണം. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് ദഹനരസത്തെ നേർപ്പിക്കുമെന്നതിനാൽ ആ സമയത്ത് വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. പച്ചക്കറികൾ ആവി കയറ്റി കഴിക്കാവുന്നതാണ്.പച്ചക്കറികളിലെ ഫൈബർ ദഹനത്തെ മെച്ചപ്പെടുത്തുമെന്നതിനാൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടൂത്താം.
 
 ഭക്ഷണം എപ്പോഴും നന്നായി ചവച്ചരച്ച് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയൊഴിവാക്കാൻ സഹായിക്കും. നന്നായി ചവച്ചരച്ച് തിന്നുന്നതിലൂടെ ഉമിനീരിലെ അമിലേസ് ഭക്ഷണവുമായി കലർന്ന് ദഹനപക്രിയ എളുപ്പത്തിലാക്കുന്നു. ഭക്ഷണം കഴിച്ചാൽ ഉറക്കം വരിക സ്വഭാവികമാണെങ്കിലും ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ അല്പനേരം നടക്കുന്നത് ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിസ്സാരക്കാരനല്ല കോവയ്ക്ക; ആരോഗ്യഗുണങ്ങള്‍ അറിയാമോ