മദ്യപാനം കുറക്കാൻ ആഗ്രഹിക്കുന്നവർ ഈ വഴി ഒന്ന് പരീക്ഷിച്ചുനോക്കൂ !

ഞായര്‍, 22 സെപ്‌റ്റംബര്‍ 2019 (16:36 IST)
അമിതമായ മദ്യപാനം ആരോഗ്യത്തെ കാർന്നുതിന്നുന്ന ഒരു വലിയ വിപത്ത് തന്നെയാണ്. അളവിൽ കൂടുതൽ ആൽക്കഹോൾ നമ്മുടെ ശരീ‍രത്തിൽ എത്തുന്നത് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി തന്നെ ബാധിക്കുന്നു. പലരും മദ്യപാനത്തിലേക്ക് അടിമപ്പെടാറാണ്. മദ്യപാനം കുറക്കണം എന്ന് ആഗ്രഹം തോന്നാറുണ്ടെങ്കിലും പലർക്കുമതിന് സാധിക്കാറില്ല എന്നതാണ് വാസ്തവം.
 
 
അങ്ങനെ പെട്ടന്ന് നിർത്താവുന്ന ഒന്നല്ല മദ്യാസക്തി. ഘട്ടം ഘട്ടമായി മാത്രമേ ഇത് സാധിക്കു. മദ്യപാനം കുറക്കുന്നതിനായി ചില വഴികൾ കണ്ടെത്തിയിരിക്കുകയാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ. ബിഎംസി പബ്ലിക് ഹെല്‍ത്ത് ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 
സ്ഥിരമായി മദ്യപിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസിന് പകരം. അതിലും ചെറിയ ഒരു ഗ്ലാസിൽ മദ്യപിക്കുന്നത് മദ്യപാനത്തിന്റെ അളവും മദ്യത്തോടുള്ള ആസക്തിയും കുറക്കാൻ സഹായിക്കും എന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. വലിയ ഗ്ലാസുകളിൽ മദ്യം കുടിക്കുമ്പോൾ അതു വേഗത്തിൽ തീർത്ത് വീണ്ടും കുടിക്കാൻ ആസക്തി വർധിക്കും എന്നാണ് പഠനം നടത്തിയ ഗവേഷകർ പറയുന്നത്. 0കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിക്ക് സമീപത്തുള്ള ഒരു ബാർ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഗനേഷകർ ഇത്തരമൊരു നിരീക്ഷണത്തിൽ എത്തിച്ചേർന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഭക്ഷണം കഴിച്ചയുടന്‍ കുളിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുന്നത് എങ്ങനെ ?