അബുദാബി: നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രിത്രിമമായി മഴ പെയ്യിക്കാനുള്ള സങ്കേതികവിദ്യ വികസിപ്പെച്ചെടുത്തിരിക്കുകയാണ് യുഎഇ. സാധാരണ ക്ലൗഡ് സീഡിംഗ് രീതിയെക്കാൾ കൂടുതൽ മഴ പെയ്യിക്കാൻ പുതിയ രീതിക്ക് സാധിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്. പരീക്ഷണം ലബോറട്ടറിയിൽ വിജയം കണ്ടതോടെ മഴ പെയ്യിക്കാൻ നാനോ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തയ്യാറെക്കുകയാണ് യുഎഇ.
ടൈറ്റാനിയം ഡൈയോക്സൈഡ് അടങ്ങിയ നാനോ ലെയറുകൾ മേഘങ്ങൾക്ക് മേൽ വർഷിക്കുമ്പോൾ നീരവി ഘനീഭവിച്ച് മഴത്തുള്ളികൾ രൂപപ്പെടുന്നതാണ് പ്രക്രിയ. ഭാവിയിൽ കൂടുതൽ മഴക്കായി യുഎഇയിൽ ഈ സങ്കേതികവിദ്യ ഉപയോഗപ്പെടുത്തും എന്ന് ഗവേഷണ പദ്ധതിയുടെ ഡയറക്ടർ അൽയ അൽ മൻസൂരി വ്യക്തമാക്കി.
അൽഐൻ വിമാനത്താവളത്തിൽനിന്നും പറന്നുയരുന്ന ക്ലൗഡ് സീഡിംഗ് സംവിധാനം ഘടിപ്പിച്ച പ്രത്യേക വിമാനം യുഎഇയുടെ വടക്കു കിഴക്കൻ മേഖലയിലായിരിക്കും മഴ പെയ്യിക്കുക. അമേരിക്കൻ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് യുഎഇ ഈ പദ്ധതി നടപ്പിലാക്കുന്നത്.