Select Your Language

Notifications

webdunia
webdunia
webdunia
webdunia

Covishield: തിരക്കിട്ട വാക്സിൻ നിർമാണം, കോവിഷീൽഡ് സ്വീകരിച്ചവരിൽ പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുന്നു, തെറ്റുകൾ ഏറ്റുപറഞ്ഞ് കമ്പനി

Covishield: തിരക്കിട്ട വാക്സിൻ നിർമാണം, കോവിഷീൽഡ് സ്വീകരിച്ചവരിൽ പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുന്നു, തെറ്റുകൾ ഏറ്റുപറഞ്ഞ് കമ്പനി

അഭിറാം മനോഹർ

, ചൊവ്വ, 30 ഏപ്രില്‍ 2024 (10:51 IST)
കൊവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക്ക. കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ട പിടിക്കാനും പ്ലേറ്റ്‌ലറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. ഇതാദ്യമായാണ് കമ്പനി പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി വ്യക്തമാക്കിയിരിക്കുന്നത്.
 
സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ആഗോളതലത്തില്‍ കൊറോണക്കെതിരെ നിര്‍മിച്ച ആദ്യ വാക്‌സിനുകളില്‍ ഒന്നായിരുന്നു കോവിഷീല്‍ഡ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്നായിരുന്നു അസ്ട്രസെനക്ക ഇത് വികസിപ്പിച്ചത്. എന്നാല്‍ വാക്‌സിന്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയെ തുടര്‍ന്ന് ഈ വാക്‌സിന്റെ ഉപയോഗം ബ്രിട്ടന്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളും മരണങ്ങളും ഉണ്ടായെന്ന പരാതികളെ തുടര്‍ന്നായിരുന്നു നടപടി. വാക്‌സിന്‍ സ്വീകരിച്ചശേഷം മസ്തിഷ്‌കത്തിന് തകരാറുണ്ടായെന്ന് പറഞ്ഞ് 2021 ഏപ്രിലില്‍ ജെയ്മി സ്‌കോട്ട് എന്നയാളാണ് ആദ്യം കേസ് നല്‍കിയത്. രക്തം കട്ടപിടിക്കുകയും പ്ലെറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോമ്മ്‌ബോസൈറ്റോപീനിയ സിന്‍ഡ്രോമായിരുന്നു അദ്ദേഹത്തെ ബാധിച്ചത്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കോവിഷീല്‍ഡ് ടിടിഎസിന് ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയില്‍ നല്‍കിയ രേഖകളിലാണ് അസ്ട്രസെനക്ക സമ്മതിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Heat Wave: കടുത്ത വേനല്‍ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കും, രക്ഷനേടാന്‍ എന്തു ചെയ്യാം?