Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ ടീമിൽ രോഹിത് പോയാൻ ക്യാപ്റ്റനാകേണ്ടത് ഹാർദ്ദിക്കല്ല, ബിസിസിഐയ്ക്ക് പിടികിട്ടിയോ

ഇന്ത്യൻ ടീമിൽ രോഹിത് പോയാൻ ക്യാപ്റ്റനാകേണ്ടത് ഹാർദ്ദിക്കല്ല, ബിസിസിഐയ്ക്ക് പിടികിട്ടിയോ

അഭിറാം മനോഹർ

, വെള്ളി, 26 ഏപ്രില്‍ 2024 (13:49 IST)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായി മോശം പ്രകടനം നടത്തുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ രോഹിത് ശര്‍മയ്ക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റനായി തെരെഞ്ഞെടുക്കരുതെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം ആദം ഗില്‍ക്രിസ്റ്റ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനെന്ന നിലയിലെ ഹാര്‍ദ്ദിക്കിന്റെ പ്രകടനം മതിപ്പുണ്ടാക്കുന്നതല്ലെന്നും ഗില്‍ക്രിസ്റ്റ് ക്രിക്ബസിനോട് പറഞ്ഞു
 
ഐപിഎല്ലില്‍ ബാറ്റിംഗ് ക്രമത്തില്‍ ഹാര്‍ദ്ദിക് നടത്തുന്ന ബാറ്റങ്ങളും ബൗളിംഗ് ചെയ്ഞ്ചുകളും തന്ത്രപരമായി എടുക്കുന്ന മറ്റ് തീരുമാനങ്ങളും ഒന്നും തന്നെ മതിപ്പുണ്ടാക്കുന്നതല്ല. വിജയങ്ങളുടെ വലിയ റെക്കോര്‍ഡുള്ള മുംബൈ പോലൊരു ടീമിനെ നയിക്കുക എന്നത് പറയുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മുന്‍ ന്യൂസിലന്‍ഡ് പേസറായ സൈമണ്‍ ഡൂള്‍ പറയുന്നു. ഗുജറാത്തിനെ മികച്ച രീതിയില്‍ നയിച്ച ഹാര്‍ദ്ദിക്കിനെ മുംബൈയെയും മികച്ച രീതിയില്‍ നയിക്കാന്‍ കഴിയേണ്ടതായിരുന്നു. അദ്ദേഹത്തിന് അതിനാകുന്നില്ല എന്നതിന് അര്‍ഥം ഹാര്‍ദ്ദിക് നായകനെന്ന നിലയില്‍ ഇനിയും മെച്ചപ്പെടണമെന്നാണ് സൈമണ്‍ ഡൂള്‍ പറഞ്ഞു.
 
2022ലെ ടി20 ലോകകപ്പിന് ശേഷം രോഹിത്തും കോലിയും ടി20 ടീമില്‍ നിന്നും വിട്ടുനിന്ന സാഹചര്യത്തില്‍ ഹാര്‍ദ്ദിക്കായിരുന്നു ഇന്ത്യയുടെ ടി20 ടീമിനെ നയിച്ചിരുന്നത്. എന്നാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത്തും കോലിയും തിരിച്ചെത്തിയതോടെ നായകസ്ഥാനം രോഹിത്തീന് ലഭിച്ചു. പരിക്കും അതിനെ തുടര്‍ന്ന് നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിലെ മോശം പ്രകടനങ്ങളും ഹാര്‍ദ്ദിക്കിന് മുന്നിലെ വാതിലുകള്‍ അടച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ ടി20 ലോകകപ്പിന് ശേഷം രോഹിത് ടി20 നായകസ്ഥാനം ഒഴിഞ്ഞാലും ഹാര്‍ദ്ദിക്കിനെ പകരം നായകനായി പരിഗണിക്കാന്‍ സാധ്യത കുറവാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kohli: കോലി, നിങ്ങളിൽ നിന്നും ഇതല്ല ടീം പ്രതീക്ഷിക്കുന്നത്, അതൃപ്തി പ്രകടമാക്കി ഗവാസ്കറും