Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാൻസറിന് ഉപ്പ് കാരണമാകുന്നതെങ്ങനെ?

ക്യാൻസറിന് ഉപ്പ് കാരണമാകുന്നതെങ്ങനെ?
, വെള്ളി, 26 ജൂലൈ 2019 (18:12 IST)
ഉപ്പിന്റെ ഉപയോഗത്തില്‍ ഇന്ത്യാക്കാര്‍ ഒട്ടും പിന്നിലല്ല എന്നാണ് വിവിധ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുട്ടികളിലും സ്‌ത്രീകളിലും ഉപ്പിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുകയാണ്. ഉപ്പില്ലാണ്ട് ഒരു കറിയും കഴിക്കാൻ പറ്റാത്ത അവസ്ഥയായി മാറിയിരിക്കുകയാണ്. ഇതുമൂലം പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും എല്ലാവരും അവഗണിക്കുകയാണ് പതിവ്.
 
അമിതമായ ഉപ്പിന്റെ ഉപയോഗം ആമാശയത്തിലെ കാന്‍സറിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും
കാരണമാകുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബേക്കറി പലഹാരങ്ങൾ, പ്രോസസ് ഫുഡ്, സോയാസോസ്, പച്ചക്കറികൾ, അച്ചാറുകൾ, എണ്ണ പലഹാരങ്ങൾ, പായ്‌ക്കറ്റ് ചിപ്‌സുകള്‍, പായ്ക്ക്ഡ് ഫുഡ് എന്നിവയിലാണ് കൂടുതലായും ഉപ്പ് അടങ്ങിയിരിക്കുന്നത്.
 
ഉപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നതോടെ രക്തസമ്മർദം ഉയർന്ന നിലയിലാകുകയും പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രക്തക്കുഴലുകളിൽ ചെറിയ ബ്ലോക്കുകൾ ഉണ്ടാകുകയും അതോടെ രക്തപ്രവാഹം തടസപ്പെടാനും സാധ്യതയുണ്ട്. ഭക്ഷണത്തിലൂടെ ദിവസവും 15 മുതൽ 20 ഗ്രാം ഉപ്പാണ് പലരുടെയും ശരീരത്തിലെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വര്‍ക്കഹോളിക് ആകൂ, എവിടെയും ഒന്നാമതെത്താം !